Friday, January 2, 2009

സ്വര്‍ഗ്ഗവാതിലില്‍ ഒരിത്തിരി നേരം...

അടഞ്ഞു കിടന്ന
വാതില്‍പ്പടികള്‍ക്ക് കീഴെ...
ഒരിറ്റു നേരം കാതോര്‍ത്തു...
മേഘങ്ങള്‍ ആയിരുന്നു എനിക്ക് ചുറ്റും...
ആകാശത്തിനും മീതെ ചവുട്ടി നിന്നു
അഹങ്കാരത്തോടെ...

ആത്മാവുകള്‍ കാത്തു നിന്നു
ഒരു നോക്ക് കാണാന്‍
വാതില്‍ പഴുതിലൂടെ...
സ്വര്‍ഗ്ഗ വാതിലില്‍ തണുപ്പ്
ഭൂമിയോളം വരും...

നനഞ്ഞ കണ്ണുകള്‍ എനിക്ക് ചുറ്റും
എന്തൊക്കെയോ പരതി...
ശരീരം മനസ്സിനോട് പറഞ്ഞതെല്ലാം
കടംകഥകള്‍ ആയിരുന്നു...
ഒരിക്കലും ഉത്തരം കിട്ടാത്തവ...

പഠിച്ചതും പറഞ്ഞതും ചെയ്തതും
ചിന്തിച്ചതും ഒന്നിനു വേണ്ടി...
കൂടി നിന്നവരുടെ കടന്നു കയറ്റങ്ങള്‍ക്ക്
ചെവി കൊടുക്കാതെ തള്ളലുകള്‍ക്കിടയിലൂടെ
ഞരങ്ങിയും തേങ്ങിയും ഇഴഞ്ഞു നീങ്ങി...

വാതില്‍ പഴുതിലൂടെ
ഒരൊറ്റ നോട്ടം ..
എല്ലാമുള്ളിലുണ്ട്.....
ഇല്ല മാനുഷന്‍ മാത്രം...
ഇനിയുമൊരാള്‍ പോലും...!
സ്വര്‍ഗ്ഗമെന്നു പേരു ചൊല്ലി...!

നിശ്ചയമില്ലാത്ത ഇടവഴികളിലൂടെ
വീണ്ടും നടന്നുകൊണ്ടേയിരുന്നു...
അപ്പോഴും തണുത്തുറഞ്ഞ പഞ്ഞി
എന്‍റെ മൂക്കില്‍
വിറങ്ങലിക്കുന്നുന്ടായിരുന്നു ...

27 കൂട്ടുകാര്‍ എഴുതിയത്:

...പകല്‍കിനാവന്‍...daYdreamEr... said...

നിശ്ചയമില്ലാത്ത ഇടവഴികളിലൂടെ
വീണ്ടും നടന്നുകൊണ്ടേയിരുന്നു...
അപ്പോഴും തണുത്തുറഞ്ഞ പഞ്ഞി
എന്‍റെ മൂക്കില്‍
വിറങ്ങലിക്കുന്നുന്ടായിരുന്നു ...

ശിവ said...

അവസാന നാലുവരികള്‍...സോ നൈസ്.....

കാസിം തങ്ങള്‍ said...

നല്ല പകല്‍‌കിനാവ് തന്നെ.ആശംസകള്‍

തണല്‍ said...

നടന്നു കൊണ്ടേയിരിക്കാം കിനാവാ നമുക്ക്!
:)
(ആ മേഖ-മേഘങ്ങളാക്കി തിരുത്താമോ)

smitha adharsh said...

ഹ്മം..അപ്പൊ,ഉറപ്പിച്ചോ,ഇയാള് സ്വര്‍ഗ്ഗത്തില്‍ തന്നെ പോകും എന്ന്..അയ്യടാ...നല്ല പൂതി !!
നല്ല വരികള്‍..പുതുവര്‍ഷം നന്നായിരിക്കട്ടെ.

നരിക്കുന്നൻ said...

ഹെയ്‌ അങ്ങനെ വരില്ല.
സ്വർഗ്ഗത്തിൽ ആരുമില്ലായിരുന്നെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
വിശുദ്ധ യുദ്ധങ്ങളിൽ സ്വർഗ്ഗം സ്വപ്നം കാണുന്നവരെവിടെപ്പോയി?
നിശ്ചയമില്ലാത്ത ഇടവഴികളിലൂടെ ഒരിക്കൽ കൂടി നടക്കൂ..
അവിടെ തീർച്ചയായും കാത്തിരിക്കുന്നുണ്ടാകും...
പൊറ്റമ്മയുടെ മാറിടത്തിൽ നിന്നും പറിച്ചെടുത്ത്‌ തീനാളങ്ങൾക്ക്‌ ഭക്ഷണമാക്കപ്പെട്ട പുതു നാമ്പുകളുടെ ഇളം ചുണ്ടുകൾ.
കാണാതിരിക്കില്ല,
തെരുവുകളിൽ പൊട്ടിച്ചിതറിയ ബോംബ്‌ ചീളുകൾ ആഹാരമാക്കിയ ജനതയുടെ കത്തിക്കരിഞ്ഞ മുഖം.
സൂക്ഷിച്ച്‌ നോക്കുക, നാടിന്റെ സ്വപ്നത്തിൽ സ്വന്തം ജീവൻ കൊടുത്ത മഹാത്മാവിനെയെങ്കിലും...
തീർച്ചയായും..
വാതിൽപടികൾക്ക്‌ കീഴെ,
തന്റെ ഊഴവും കാത്ത്‌ അവരും നിൽപുണ്ടാകും...

ചിത്രകാരന്‍chithrakaran said...

എന്തായാലും സ്വര്‍ഗ്ഗം കണ്ടല്ലോ ! അത്രമതി.

ജോസഫ്‌ കളത്തില്‍ said...

പ്രിയ പകല്‍കിനാവുകാരാ...
നന്നായിരിക്കുന്നു...
എന്തായാലും സ്വര്‍ഗം കാണാന്‍ ഒരവസരം കിട്ടിയല്ലോ...
നന്ദി...

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്.

സജി കറ്റുവട്ടിപ്പണ said...

നന്നായിട്ടുണ്ട്. പുതുവത്സരാശംസകൾ!

പാറുക്കുട്ടി said...

ആശംസകൾ!

" salabham " said...

engane kanum avide alukal..niswartharennu karuthunnavarum ..swergam vidhichirikunnu ennu vicharikkunnavarum.. onnukoodi swentham manassilekku nokkendiyirikunnu...oru pottu karayadayalam engilum veenittundo thante manassinu ennu...

ഇആര്‍സി said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

jwalamughi said...

സ്വര്‍ഗ്ഗമൊരു പ്രത്യാശ ....

Happy new year..

sreeNu Guy said...

ശരീരം മനസ്സിനോട് പറഞ്ഞതെല്ലാം
കടംകഥകള്‍ ആയിരുന്നു...
ഒരിക്കലും ഉത്തരം കിട്ടാത്തവ...

ശരിയാണു

shajkumar said...

പ്രിയ പകല്‍ കിനാവ ദുഖ ച്ഛവി കൂടുന്നു..സ്നെഹിക്കാന്‍ കൊള്ളാവുന്നവര്‍ വിത്തിനെങ്കിലും കാണാം..

പാവത്താൻ said...

നടക്കതെ പോയ സ്വപ്നങ്ങളുടെ തട്ടാണല്ലോ ഇപ്പോഴും താഴ്ന്നു നിൽക്കുന്നത്‌.വീണ്ടും എഴുതുക

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“നിശ്ചയമില്ലാത്ത ഇടവഴികളിലൂടെ
വീണ്ടും നടന്നുകൊണ്ടേയിരുന്നു...“

സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ?

നല്ല കവിത.

...പകല്‍കിനാവന്‍...daYdreamEr... said...

ശിവ
നന്ദി ശിവ ഈ അഭിപ്രായങ്ങള്‍ക്ക്..

കാസിം തങ്ങള്‍
നന്ദി ശ്രീ കാസിം ഈ പ്രോത്സാഹ്നങ്ങള്‍ക്ക്...

തണല്‍
മേഘം തിരുത്തിയെഴുതി... നന്ദി കാണിച്ചു തന്നതിന്... നമുക്കു വീണ്ടും നടക്കാം...

smitha adharsh
ഞാന്‍ ഉറപ്പായും ... പോകില്ല ... താക്കോല്‍ വിടവിലൂടെ ഒരു കാഴ്ച കണ്ടെന്നെയുള്ളൂ...
ഇനീം വരണേ... നന്ദി..

നരിക്കുന്നൻ
തീര്‍ച്ചയായും നരിക്കുന്നാ, അവരൊക്കെ പോകേണ്ടത് തന്നെയാണ്... പക്ഷെ നമുക്കു മുന്നില്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്നതെല്ലാം കാണുമ്പോള്‍... അതുകൊണ്ട് എഴുതിയെന്നേയുള്ളൂ ..... ഒത്തിരി നന്ദിയുണ്ട് കൂട്ടുകാരാ ഈ മുടങ്ങാതെയുള്ള വരവിനും അഭിപ്രായങ്ങള്‍ക്കും....

ചിത്രകാരന്‍chithrakaran
ഒത്തിരി നന്ദി ചിത്രകാരാ താങ്കളുടെ ഈ കമന്റിനു ...

ജോസഫ്‌ കളത്തില്‍
നന്ദി ജോസേഫേട്ടാ ഈ പ്രോത്സാഹ്നങ്ങള്‍ക്ക്...

ഇ.എ.സജിം തട്ടത്തുമല
നന്ദി സജിം ഈ അഭിപ്രായങ്ങള്‍ക്ക്..

സജി കറ്റുവട്ടിപ്പണ
പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ ഈ വിലയേറിയ ആശംസകള്‍ക്ക് നന്ദി...

പാറുക്കുട്ടി
പാറു നന്ദിയുണ്ട് കേട്ടോ ... മുടങ്ങാതെയുള്ള വരവിനും അഭിപ്രായങ്ങള്‍ക്കും....

" salabham "
പ്രിയ ശലഭമേ... ഒത്തിരി നന്ദിയുണ്ട്

ഇആര്‍സി
നന്ദി ശ്രീ ഇആര്‍സി
ഒപ്പം പുതുവത്സരാശംസകളും

jwalamughi
പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ ഈ വിലയേറിയ ആശംസകള്‍ക്ക് നന്ദി...


sreeNu Guy
ഒത്തിരി നന്ദി താങ്കളുടെ ഈ കമന്റിനു ...

shajkumar
സ്നേഹിക്കാന്‍ കൊള്ളാവുന്നവര്‍ ഇനിയുമിനിയും പിറക്കട്ടെ...
പ്രിയപ്പെട്ട സുഹൃത്തേ താങ്കളുടെ ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി...

പാവത്താൻ
പാവത്താനെ ... ശരിക്കും ആ തട്ട് തന്നെയാ താഴ്ന്നിരിക്കുന്നത് ....ഒത്തിരി നന്ദിയുണ്ട് കൂട്ടുകാരാ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ഉറപ്പായും നരകത്തിലേക്ക് തന്നെ... :)
പ്രിയ രാമചന്ദ്രന്‍ ... ഒത്തിരി നന്ദിയുണ്ട്
ഒപ്പം പുതുവത്സരാശംസകളും

ഇ.എ.സജിം തട്ടത്തുമല said...

എന്റെ ബ്ലോഗിൽ വന്ന് വായിച്ചു കമന്റിട്ടതിനു നന്ദി.എനിയ്ക്ക് ഇനം തിരിച്ചുള്ള ബ്ലോഗുകൾ ഉണ്ടു കേട്ടൊ! പേരിലും ചില തിരിമറികൾ ഉണ്ട്.ലിങ്കുകൾ ഉണ്ടായിരുന്നു.ബ്ലോഗിങ് രംഗത്തു നവാഗതനാണ്.ഇനിയും കാണാം.

പിരിക്കുട്ടി said...

KOLLAAM NANNAYIRIKKUNNU....
ALLA IYAALKKENTHAA RATHRI SWAPNAM KAANAAN [PATTILLE?

B Shihab said...

വാതില്‍ പഴുതിലൂടെ
ഒരൊറ്റ നോട്ടം ..
എല്ലാമുള്ളിലുണ്ട്.....
ഇല്ല മാനുഷന്‍ മാത്രം...
ഇനിയുമൊരാള്‍ പോലും...!
സ്വര്‍ഗ്ഗമെന്നു പേരു ചൊല്ലി...!

നല്ല വരികള്‍..
ആശംസകള്‍

PR REGHUNATH said...

Kavitha nannavunnu.

വിജയലക്ഷ്മി said...

kavitha nannaayirikkunnu....nanmmakal cheyyunnavar sworghathhilethhumennalle parayaaru..appolavide manujanum vendathalle???

mayilppeeli said...

അന്തമില്ലാത്ത യാത്രയുടെ അവസാനം എവിടെയായിരിയ്ക്കുമെത്തുക..... നന്നായിട്ടുണ്ട്‌.....

...പകല്‍കിനാവന്‍...daYdreamEr... said...

ഇ.എ.സജിം തട്ടത്തുമല
പിരിക്കുട്ടി
B Shihab
PR REGHUNATH
വിജയലക്ഷ്മി
mayilppeeli

നന്ദി കൂട്ടുകാരെ.... ഈ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും...

tejaswini said...

നല്ല കവിത...
അവസാനവരികള്‍ ഉള്ളില്‍തട്ടി...എന്തേ ഇത്രെം ദിവസം ഇവിടെ വരാതെപോയി എന്ന വിഷമം മാത്രം....