Sunday, February 15, 2009

ഇനി പുതിയ സൃഷ്ടി ആകാം

നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...

മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞു നിന്നു...

നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം,നിശ്ചലം.

പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.

നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം.

വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.

ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍,ഒറ്റ നില്‍പ്പ്, വേഗമറ്റ്..

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!

<>

67 കൂട്ടുകാര്‍ എഴുതിയത്:

...പകല്‍കിനാവന്‍...daYdreamEr... said...

ഇനി പുതിയ സൃഷ്ടി ആകാം...!

വിജയലക്ഷ്മി said...

Nalla kavitha..innathhe chinthaavisheshamaayedukkendunna aashayam...varikalil niranju nilkkunnu..aashamsakal!

Melethil said...

I liked it! ഇങ്ങനെ ഇടിയ്ക്കിടയ്ക്ക് ഓരോന്ന് പോരട്ടെ മാഷേ

കാന്താരിക്കുട്ടി said...

നന്നായിരിക്കുന്നു.നല്ല വരികൾ

പാമരന്‍ said...

"ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു..." kalakki

ജ്വാല said...

“ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന് മുന്പേ...“

ഭൂ‍മിയിലെ സൃഷ്ടികളെല്ലാം ചിത്രത്തില് വന്നു.
ഇനി പുതിയതു?

പാവപ്പെട്ടവന്‍ said...

നല്ല കവിത
എന്ന് പറയുമ്പോള്‍
വളരെ നല്ല കവിത എന്ന് പറയണം
നല്ല ഭാവന
പെയ്യട്ടങ്ങന പെയ്യട്ടെ ഇടിയും വെട്ടിപെയ്യട്ടെ
പാവപ്പെട്ടവന്‍

പുരികപുരാണം said...

വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.

എന്താ പറയാ മാഷേ, ഇതു പകല്കിനാവൊന്നുമല്ല, അകക്കണ്ണിന്റെ കാഴ്ച
ഗംഭീരം ഉജ്ജ്വലം

ധനേഷ് said...

"പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു."

Gambheeram.... valareyadhikam ishtappettu....

(sorry for manglish. )

വേണു venu said...

വീണ്ടും വീണ്ടും വായിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വരികള്‍...

തേജസ്വിനി said...

വളരെ നന്നായി പകല്‍ക്കിനാവന്‍..
വര്‍ത്തമാനത്തിന്റെ ഭീതിജനകമാം കാഴ്ചകള്‍!!!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

"ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു..."
കലക്കന്‍ ഭാവന!!

ദീപക് രാജ്|Deepak Raj said...

മാഷേ പൊതുവെ ഞാന്‍ കവിതകളില്‍ നിന്നും മാറിനില്‍ക്കുന്നവനാണ്.കാരണം അത്ര സാഹിത്യം മനസ്സിലാവില്ല.കേരളത്തിനു പുറത്തു ജനിച്ചു പഠിച്ചു വളര്‍ന്നതുകൊണ്ടാവാം . പക്ഷെ ഇങ്ങനെ എന്നെപോലെയുള്ളവര്‍ക്കും മനസ്സിലാവുന്നതും ആസ്വദിക്കാനുമുള്ള കവിതകള്‍ എഴുതുന്നതില്‍ ഉള്ള കഴിവിനെ സമ്മതിച്ചു തരണം.നന്നായി.
ഓഫ്. ഇടതന്‍ ആണല്ലേ.?

ചങ്കരന്‍ said...

അതെ ഏകദേശം സമയമായി വരുന്നുണ്ട് :)
കവിത ഗംഭീരമായി..

ശ്രീ said...

നല്ല ആശയം, മാഷേ...

shajkumar said...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...! മനുഷ്യന്‍ ആ ചില്ലലമാര കൊള്ളയടിക്കുന്നു. ഇതൊരു വെറും പകല്‍ കിനാവല്ലല്ലോ കൂടപിറപ്പെ..

ഹരീഷ് തൊടുപുഴ said...

കവിത അത്രക്കങ്ങട് തലേക്കേറാറില്ല; കാരണം മനസിലാക്കാനുള്ള മൂള തലേയില്ല, അതന്നേ!!
എന്നാല്ലും ലളിതമായി എഴൂതിയ ഈ കവിത മനസിലായി, ഇഷ്ടവുമായി... ആശംസകളോടെ...

sereena said...

ഒരു നിമിഷം നിശ്ചലം..
ഈ കവിതയെ ഹൃദയത്തിന്‍റെ
ചുവന്ന ചില്ലുകൂട്ടില്‍ ഞാനെടുത്തു വെച്ചു...

Patchikutty said...

othiri estamai ee kavitha... manassine vallathe kothivalikkunna aashayam...

Bindhu Unny said...

മുന്‍പ് പറ്റിയ തെറ്റുകള്‍ തിരുത്തി ദൈവം പുതിയ സൃഷ്ടി നടത്തട്ടെ.

mayilppeeli said...

വളരെ നല്ല കവിത .......ചില്ലലമാരയിലെ കാഴ്ച്ച വസ്തുവായി ഇനി ഭൂമിയും.......വളരെ നന്നായി.....

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.
എന്താ വരികള്‍... വണങ്ങി മോനേ നിന്നെ,

ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍,ഒറ്റ നില്‍പ്പ്, വേഗമറ്റ്

അതിലും വെടികെട്ട് സാധനം?? പകലിനു തുല്യം പകല്‍ മാത്രം.

ശ്രീഇടമൺ said...

വളരെ നന്നായിട്ടുണ്ട്...
ആശയം അതിഗംഭീരം...
ആശംസകള്‍...*

വേറിട്ട ശബ്ദം said...

നന്നായിരിക്കുന്നു......

ബിനോയ് said...

ഹൊ! എല്ലാം നിശ്ചലമാക്കി ടെന്‍ഷനടിപ്പിച്ചു കളഞ്ഞല്ലോ പകല്‍‌കിനാവാ. ഇപ്പോഴെങ്കിലും ഭൂമിയെ അലമാരിയില്‍ കയറ്റിയില്ലായിരുന്നെങ്കില്‍ ഹാര്‍ട്ട് നിന്നു പോയേനെ. :)
കവിത ഇഷ്ടായി. തുടര്‍ന്നും എഴുതണം.

Rose Bastin said...

നല്ലഭാവന!
ഒരു പുതിയസൃഷ്ടിക്കുള്ളസമയമായെന്ന്
എല്ലാവർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട് !!
അഭിനന്ദനങ്ങൾ!

Ranjith Viswam said...

kavitha poornammayi manassilaayillenkium ningal oru puli thanne ennu manassilaayi..

the man to walk with said...

ഒരു പുതിയ സൃഷ്ടി തന്നെയാണല്ലോ ഗഡീ ...:)

ശിവ said...

അവസാനത്തെ രണ്ടു വരികള്‍ സോ നൈസ്.....

sreeNu Guy said...

നല്ല വരികള്‍ പകല്‍ക്കിവാ

Anirudh induchudan said...

oro variyum sundaram

നരിക്കുന്നൻ said...

ദൈവത്തിന്റെ അതിഥിമുറിയിലെ ചില്ലിട്ട അലമാരയിൽ സ്തബ്ധനായി ഞാനും നിൽക്കുന്നു... ഈ കാഠിന്യമേറിയ വരികളിൽ നോക്കി എന്ത് പറയണമെന്നറിയാതെ...

ഇനിയല്പം ഈ ചില്ലിട്ട കൂട്ടിൽ വിശ്രമിക്കാം. വീണ്ടും വായിക്കാൻ കൊതിക്കുന്ന വരികൾ, പകൽകിനാവന്റെ അകക്കാഴ്ചകൾ....!

അന്വേഷണങ്ങൾക്ക് നന്ദിയോടെ
ആശംസകൾ നേർന്ന് കൊണ്ട്
നരി

വരവൂരാൻ said...

നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
നിന്റെ കനവുകൾ ഇങ്ങിനെ നിനവുകളെക്കാൾ നിറമാർന്ന് തിളങ്ങുന്നു.

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!

മനോഹരമായിരിക്കുന്നു ഈ ഭാവനകൾ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“..ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു“

“വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു“

“ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!“

ഒരു നിമിഷം
ഞാനും ചലനമറ്റു നില്‍ക്കുന്നു..

പകല്‍,
വളരെ ഇഷ്ടമായി.

കാപ്പിലാന്‍ said...

ഇനിയും നടത്താം നമുക്കൊരു പുതിയ സൃഷ്ടി .


ഓടോ എനിക്കും അത് തന്നെയാണ് പ്രശനം .ഈ കവിതകള്‍ തലയില്‍ കയറില്ല .എന്താണ് അതിനൊരു മാര്‍ഗം ?

നാടകക്കാരന്‍ said...

ഈ മാലോകരെല്ലാം ഇത്ര് ചെറ്റകളാണൊ...അഷ്ടം ..ഈ കവിത നന്നായിരിക്കുന്നു ..കൊള്ളാം ..വളരെ നല്ലകവിത എന്നൊക്കെ പറയാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ....ഇതിനുള്ള ഉത്തരം ഞാന്‍ ഇപ്പോ പറയുന്നില്ല താഴെതന്നെ ഒരു കമന്റിടാം....

നാടകക്കാരന്‍ said...

ഇതിനേ അതി ഗംഭീരം എന്നാണ് വിളിക്കേണ്ടത്..

എന്റെ പകല്‍കിനാവാ...ഇതെവിടുന്നു വന്നു ഈ ഭാവന...ആ കണ്ണടയിലൂടെ ഒഴുകി വരുന്നതാണൊ .(കണ്ണടയുടെ വില വാങ്ങീച്ച കട ഏന്നിവ മെയില്‍ ചെയ്യാന്‍ താല്പര്യം)
പകല്‍ വേഗത്തിലോടുന്നാത് ..ദൈവത്തിന്റെ പിഴ്ച്ച സ്രിഷ്ടികളേ നിശ്ചലമാക്കാനാണെന്നാ കിനാവന്റെ കണ്ടെത്തലിനു ഹ്രിദയത്തിന്റെ ഭാഷയില്‍ നന്ദി..മനുഷ്യ ഹ്രിദയമായതു കൊണ്ടൂ നൊന്തു ..വരികള്‍ ഓരോന്നും..നോവുണര്‍ത്തുന്ന ഗദ്ഗദങ്ങളായി...മനസ്സോടൂ പറയുന്നു.

പാവത്താൻ said...

ഗംഭീരം.. ഞാൻ ഫാനായീ...

വികടശിരോമണി said...

അനന്യസാധാരണം!
ഈ വാക്കേ കിട്ടുന്നുള്ളൂ,അതുകൊണ്ട് അതുപറയുന്നു.
ഗ്രഹണസമയത്തിന്റെ നിശ്ചലത ആ വരികളിൽ ഘനീഭവിക്കുന്നു.
അവസാനവരിയിൽ ആണ് പകൽ ബോബുവെച്ചത്,അതാണ് ഞാനാദ്യമേ പറഞ്ഞ അനന്യത കവിതയ്ക്കു നൽകുന്നതും.
പകലിന്റെ ഞാൻ കണ്ട കവിതകളിൽ മാസ്റ്റർ പീസ്.
തുടരൂ,പകൽ-കാത്തിരിക്കുന്നു.

ജുനൈദ് ഇരു‌മ്പുഴി said...
This comment has been removed by the author.
ജുനൈദ് ഇരു‌മ്പുഴി said...

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!

അടുത്തകാലത്തെ മികച്ച വരികൾ.. എല്ലാം നിശ്‌ചലമാവുന്ന കാലം വരുന്നുണ്ടാവാം
അഭിനന്ദങ്ങൾ

ആചാര്യന്‍... said...

ചില വരികള്‍ കൊളുത്തി വലിക്കാതിരുന്നില്ല

തണല്‍ said...

കൊള്ളാം
:)

അജീഷ് മാത്യു കറുകയില്‍ said...

വളരെ ഇഷ്ടമായി.

sandeep salim (Sub Editor(Deepika Daily)) said...

പകല്‍... വല്ലാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍..... ഒരല്‍പം കൂടി മയപ്പെടുത്താം..... സാരമില്ല.... ഓരോ മുറിപ്പെടുത്തലും ഓരോ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌..... നന്ദി..... ഔദ്യോഗിക തിരക്കുകള്‍ മൂലം ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.... എങ്കിലും വായിക്കാറുണ്ട്‌.... ഒരിക്കല്‍കൂടി നന്ദി...... മുറിപ്പെടുത്തിയതിന്‌.... മംഗളാശംസകളോടെ സന്ദീപ്‌ സലിം.

പി എ അനിഷ്, എളനാട് said...

ഹായ് ! നല്ല വിത
ആഴമുളള വാക്ക്
സ്നേഹപൂര്‍വം പി. എ. അനിഷ്

കെ.കെ.എസ് said...

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...
ഈ വരികൾ ഞാൻ ഒരു ശിലാഫലകത്തിൽ തന്നെ കൊത്തി വക്കുവാൻ ആഗ്രഹിക്കുന്നു..

കെ.കെ.എസ് said...

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...
ഈ വരികൾ ഞാൻ ഒരു ശിലാഫലകത്തിൽ തന്നെ കൊത്തി വക്കുവാൻ ആഗ്രഹിക്കുന്നു..

SreeDeviNair said...

മനുഷ്യനെന്ന..
മഹാ സൃഷ്ടി...?

നന്നായിരിക്കുന്നു....
ആശംസകള്‍

സസ്നേഹം,
ചേച്ചി

തെന്നാലിരാമന്‍‍ said...

"നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം."

കാഞ്ചിവലിക്കുന്നവണ്റ്റെ നിറ്‍വികാരത...ഒരുപക്ഷേ അധികമാരും ഓറ്‍ക്കാനിടയില്ലാത്ത ഒരു അവസ്ഥ... നല്ല വരികള്‍

Prayan said...

എന്താ പറയ്യാ.....ഇനിയും ഇങ്ങിനത്തെ കവിതകള്‍ക്കായി കാത്തിരിക്കുന്നു......

shihab mogral said...

ഇതു വെറും പകല്‍ക്കിനാവല്ല... കാമ്പുള്ള കിനാവാണ്‌.. നല്ല വരികള്‍..

...പകല്‍കിനാവന്‍...daYdreamEr... said...

വിജയലക്ഷ്മി ചേച്ചി
Melethil
കാന്താരിക്കുട്ടി
പാമരന്‍
ജ്വാല
പാവപ്പെട്ടവന്‍
പുരികപുരാണം
ധനേഷ്
വേണു വേണു
തേജസ്വിനി
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദീപക് രാജ്|Deepak രാജ്
ചങ്കരന്‍
ശ്രീ
shajkumar
ഹരീഷ് തൊടുപുഴ
സെറീന
Patchikutty
Bindhu ഉണ്ണി
mayilppeeli
കുറുപ്പിന്‍റെ കണക്കു പുസ്തകം
ശ്രീഇടമൺ
വേറിട്ട ശബ്ദം
ബിനോയ്
Rose ബസ്ടിന്‍
Ranjith വിശ്വം
the man to walk with
ശിവ
sreeNu Guy
Anirudh induchudan
നരിക്കുന്നൻ
വരവൂരാൻ
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
കാപ്പിലാന്‍
നാടകക്കാരന്‍
പാവത്താൻ
വികടശിരോമണി
ജുനൈദ് ഇരു‌മ്പുഴി
ആചാര്യന്‍...
തണല്‍
അജീഷ് മാത്യു കറുകയില്‍
sandeep salim (Sub Editor(Deepika Daily))
പി എ അനിഷ്, എളനാട്
കെ.കെ.എസ്
SreeDeviNair
തെന്നാലിരാമന്‍
Prayan
shihab mogral

പ്രിയപ്പെട്ടവരേ,
ഈ വായനകള്‍ക്കും സ്നേഹം നിറഞ്ഞ അഭിപ്രായങ്ങള്‍ക്കും ഒത്തിരി നന്ദി

ഈ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും കൂടുതല്‍ നന്നാക്കി എഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.. വളരെയധികം സന്തോഷമുണ്ട്...

അഭിപ്രായം എഴുതാതെ വായിച്ചു പോയ സുഹൃത്തുകള്‍ക്കും നന്ദി :)

ചിലന്തിമോന്‍ | chilanthimon said...

വളരെ നന്നായിട്ടുണ്ട് , ഇനിയും ഒരുപാടെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

മുന്നൂറാന്‍ said...

ശരിക്കും പുതിയ സൃഷ്ടി. മനോഹരം. ഭാവനാ സമ്പന്നം.

മുന്നൂറാന്‍ said...

ശരിക്കും പുതിയ സൃഷ്ടി. മനോഹരം. ഭാവനാ സമ്പന്നം.

വിജയലക്ഷ്മി said...

മോനേ :ബ്ലോഗ് മീറ്റില്‍പങ്കെടുക്കാന്‍പറ്റാത്ത്തില്‍ വിഷമുണ്ട്‌ .നാളെ ഞങ്ങള്‍ അല-ഐനിലേക്ക് താമസം മാറുകയാണ് ..മകന് transffer ആയി അവിടേക്ക് .

PR REGHUNATH said...

avasana varikal manoharam.

PR REGHUNATH said...

avasana varikal manoharam.

പാറുക്കുട്ടി said...

ഇന്നേ വരാൻ കഴിഞ്ഞുള്ളൂ.

സമ്മതിക്കാതെ വയ്യ. ഞാൻ കണ്ട ബ്ലോഗ് കവികളിൽ കേമൻ. എല്ലാ കവിതകളും എനിക്കിഷ്ടമാണ്. ഇനിയും എഴുതുക. ആശംസകൾ!

സായന്തനം said...

ഇങ്ങനെ ഇടക്കിടക്ക്‌ മനസ്സിന്റെ വിഹ്വലതകളെ സ്വതന്ത്രമാക്കുക! വരികളായി വാർന്നു വീഴട്ടെ..

അരുണ്‍ കായംകുളം said...

കവിത എഴുത്തില്‍ അണ്ണന്‍ പുലിയാണണ്ണാ.വായിക്കാന്‍ ഇപ്പോഴേ കഴിഞ്ഞുള്ളു.അല്പം ബിസി ആയിരുന്നേ.
കലക്കി എന്നല്ല ,നല്ല ഭാവന നിറഞ്ഞ വരികള്‍ എന്നാ എഴുതേണ്ടത്.
:)

B Shihab said...

“ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന് മുന്പേ...“

so nice as siva said

സിജോണ്‍സണ്‍ said...

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

daydreamer...I really liked this lines...congratz...


In love n prayers
Sijo Johnson

അരങ്ങ്‌ said...

മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞു നിന്നു...


ഈ വരികള്‍ സുന്ദരങ്ങളാണ്‌. പ്രത്യയശാസ്ത്രവും മതവും ഒരു സമരമാണ്‌. വാശിയോടെ ഒപ്പം കണ്ണീരോടെ നമ്മള്‍ നടത്തുന്ന സമരം. നല്ല കവിത. ഇതൊക്കെ ഒരു പുസ്തകമായി വരുന്നത്‌ കാത്തിരിക്കുന്നു. ഇടയ്ക്കൊക്കെ വായിക്കാമല്ലോ.

യൂസുഫ്പ said...

എത്ര കൂട്ടിക്കിഴിച്ചാലും ഉത്തരം കിട്ടാത്ത ഒന്നാണ് പ്രവാസജീവിതം.

മനസ്സിന്‍റെ വികാരം മനസ്സിലാകുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

ചിലന്തിമോന്‍ | chilanthimon
മുന്നൂറാന്‍
PR REGHUNATH
പാറുക്കുട്ടി
സായന്തനം
അരുണ്‍ കായംകുളം
B Shihab
സിജോണ്‍സണ്‍
അരങ്ങ്‌
യൂസുഫ്പ

ഒത്തിരി സന്തോഷം ..വായനക്കും അഭിപ്രായങ്ങള്‍ക്കും

സ്നേഹപൂര്‍വ്വം
പകല്‍കിനാവന്‍