മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ
ഇരുട്ടുവാക്കിനിരുന്ന്
കരച്ചിലോടു കരച്ചില്
ഒരു പൂച്ച.
വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...
പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?
തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?
ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.
വിളിച്ചിട്ട് എടുക്കേണ്ടേ,
ബിജു ആബേലിനെയോ, ജോബിയേയോ *
കിട്ടിയാല്‍ സംഭവം ന്യൂസാകും.
ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.
കള്ളിപ്പൂച്ച,
വയറു നിറഞ്ഞപ്പൊ
തിരിഞ്ഞു നിന്ന് ഒറ്റപ്പറച്ചില്‍
“ഉമ്മ്യാവൂ” !
><
* യു.എ.ഇ യിലെ 2 മാധ്യമ പ്രവര്‍ത്തകര്‍


1 കൂട്ടുകാര്‍ എഴുതിയത്:
> ഇരുട്ടില്‍ കണ്ട പെണ്‍കുട്ടിക്ക് !
Post a Comment