Thursday, February 4, 2010

എന്നത്തേയും പോലെയല്ല ഇന്ന് !

എന്നത്തേയും പോലെയല്ല ഇന്ന് !

ഇന്നെനിക്ക് വയ്യ.

ഇടനാഴികളില്‍,
ലിഫ്റ്റില്‍,
ഒന്നിനോടൊന്നുചേര്‍ന്ന് നില്‍ക്കുന്ന
ഫ്ലാറ്റുകളുടെ ഇടവഴികളില്‍,
ബസ്സില്‍,
നഗരത്തിരക്കില്‍,
ഇടം കണ്ണെറിഞ്ഞ് പോകും...

മനപ്പൂര്‍വമല്ല.

താഴെ ഗ്രോസറിയിലെ
അത്താഴതിരയലില്‍
തമ്മില്‍ മുട്ടിയുരുമ്മാതെ
കടന്നു പോകും...

തൊട്ടടുത്ത മുറിയിലാണ് താമസം.
അപ്പുറത്ത്‌ താക്കോല്‍ തിരിയും നേരം
കതക് വലിച്ചടയ്ക്കും...

ഒന്നും മനപ്പൂര്‍വമല്ല!

രാവിലെ തിരക്കിട്ട്
ഓഫീസിലേക്കിറങ്ങും വഴി
അമ്പരന്നുപോയി...
ആള്‍ക്കൂട്ടം!

പൊതിഞ്ഞു പെട്ടിയില്‍
കിടത്തിയിരിക്കുന്നു!

ഇത്തവണ മുഖത്തുതന്നെ നോക്കി, ഒന്ന് തൊട്ടു!

ഇന്ന് ഞാന്‍ അവധിയാണ്.

__________________

42 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

ഇന്ന് ഞാന്‍ അവധിയാണ്.

നൊമാദ് | ans said...
This comment has been removed by the author.
കുളക്കടക്കാലം said...

എന്നെത്തന്നെ എനിക്ക് അന്യമായിപ്പോയിരിക്കുന്നു,ഒരോ താക്കോല്‍ തിരിവും,ഒരോ അഭിമുഖസാധ്യതകളും എന്നെ ഭയപ്പെടുത്തുന്നു,ഒളിച്ചോടാന്‍ നിര്‍ബന്ധിക്കുന്നു...

ഉറുമ്പ്‌ /ANT said...

അടഞ്ഞ ജനാലകളും വാതിലുകളും തുറന്നിടാന്‍ സമയമായി.

കൊച്ചുതെമ്മാടി said...
This comment has been removed by the author.
കൊച്ചുതെമ്മാടി said...

മാനേജര്‍ക്കുള്ള ലീവ് ലെറ്റെര്‍ ആണോ....?
ഹ ഹ.....

ഒ.ടോ‌- എനിക്കൊന്നും മനസ്സിലാവാഞ്ഞിട്ടാ ട്ടോ....
കവിതയില്‍ ഞാന്‍ പണ്ടേ വീക്കാ... ബാക്കിയുള്ളതില്‍ അതിനു മുന്പേ......

കുഴൂര്‍ വില്‍‌സണ്‍ said...

ഡാ,ഇന്ന് ഞാന്‍ ശരിക്കും അവധിയാണ്. അടുത്തവരുടെ കവിതകള്‍ നമ്മില്‍ സംഭവിക്കും അല്ലേ

ദേവസേന said...

എന്താണു നിന്നെക്കൊണ്ടിത് എഴുതിച്ചത്?

കൊച്ചിന്‍ ഹനീഫയോ?

മലയാളസിനിമക്ക് എന്തു നഷ്ടം? എനിക്കെന്തു ദുഖം? എന്നു പറഞ്ഞ് സലിം കുമാര്‍, അയാളുടെ ബ്രാന്റഡ് പൊട്ടിച്ചിരി, ചിരിക്കുമ്പോള്‍ പിന്നിലെ ആയിരം കരച്ചിലുകള്‍ നമ്മള്‍ കാണുന്നു. (ആ ചിരി കണ്ട് ആദ്യം പകച്ചു പോയി).

മരണത്തെ നീ വീണ്ടും ഓര്‍പ്പിക്കുന്നു പകലാ..
ആശംസകള്‍.

NISHAM ABDULMANAF said...

nice one

പുള്ളിപ്പുലി said...

മരണം

എന്നന്നേക്കുമായുള്ള അവധി

ആശംസകൾ

ശ്രദ്ധേയന്‍ | shradheyan said...

അകക്കണ്ണ് തുറന്ന്
വന്നുവല്ലേയെന്ന്
കളിയാക്കി ചിരിച്ചിയ്ക്കാം.

kichu / കിച്ചു said...

“എന്നത്തേയും പോലെ അല്ല ഇന്ന്” എനിയ്ക്കും..:(

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഞാനും ഇന്ന് അവധിയിലാണ്...

siva // ശിവ said...

എന്നത്തെയും പോലെയല്ല ഇത്!

ഒഴാക്കന്‍. said...

ഞാന്‍ എന്നും അവധിയില്‍ ആണ്!! ജീവിതം എന്ന ഈ നൂല്‍ പാലത്തില്‍ നിന്നുള്ള കളിയില്‍ നിന്നും.

പലപ്പോഴായി പലതവണ വീണു ഇനി വയ്യ ഒരു വീഴ്ച കൂടി താങ്ങാന്‍!!

pattepadamramji said...

ഇന്ന് മാത്രമല്ല,
എന്നും അവധിയായിക്കണേ.....

mazhamekhangal said...

oh nice. that last leave

കല said...

ന്റെ ദേവ്വ്യേ..
ദെന്താ ഗവിത്യാ !

കൊച്ചുതെമ്മാടി said...

മാനേജര്‍ക്കുള്ള ലീവ് ലെറ്റെര്‍ ആണോ....?
ഹ ഹ.....

പകല്‍കിനാവന്‍ | daYdreaMer said...

Mumbai!

kaithamullu : കൈതമുള്ള് said...

എന്റെ തൊട്ടടുത്ത ഫ്ലാറ്റില്‍ രണ്ട് ഗോവന്‍ സിസ്റ്റേര്‍സാ...സ്പിന്‍സ്റ്റേര്‍സ്.
കണ്ടാലൊന്ന് ചിരിക്കും, ഹലോ എന്ന് പറയും. വേറെ ഒരടുപ്പവും ഇന്ന് വരെ ..ങ്ഹേയ്!!

(‍ ഇന്ന് അവ്ധിയെടുക്കാന്‍ മറന്നു. അതോണ്ട് നാളേം മറ്റന്നാളും എടുക്കുന്നു)

sandeep salim (Sub Editor(Deepika Daily)) said...

പൊതിഞ്ഞു പെട്ടിയില്‍ കിടത്തിയിരിക്കുന്നു.
ഇത്തവണ മുഖത്തു നോക്കി
ഒന്നു നോക്കി
ഇന്നു ഞാന്‍ അവധിയാണ്‌....

പകല്‍ കിനാവുകളില്‍ ജീവിതത്തെ കുറിച്ച്‌ യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുന്നു... കൊളളാം.... പേരുമാറ്റാറായിരിക്കുന്നു.....

ഇ.എ.സജിം തട്ടത്തുമല said...

മനസ്സിലാകുന്നു; ഒടുവിൽ ഒരു അവധിയിലൂടെയെങ്കിലും സഹജീവിയോട് പശ്ചാത്തപിച്ചല്ലോ! അത്രയെങ്കിലും മനുഷ്യത്വം നമ്മിൽനിന്നും നമുക്ക് മറച്ചു വയ്ക്കാനാകില്ല.എപ്പോഴാണ് നാം നാട്യങ്ങളുടേ മൂടുപടം അഴിച്ചുവയ്ക്കാൻ നിർബന്ധിതരാകുകയെന്നും അറിയില്ല. ഒരു പക്ഷെ അപ്പോൾ ഇതുപോലെ സഹജീവികൾ പലരും നമ്മുടെ കാഴ്ചകൾക്കപ്പുറത്തേയ്ക്ക് മറഞ്ഞു പോയിരിയ്ക്കും!

പള്ളിക്കുളം.. said...

“ഇടനാഴികളില്‍,
ലിഫ്റ്റില്‍,
ഒന്നിനോടൊന്നുചേര്‍ന്ന് നില്‍ക്കുന്ന
ഫ്ലാറ്റുകളുടെ ഇടവഴികളില്‍,
ബസ്സില്‍,
നഗരത്തിരക്കില്‍,
ഇടം കണ്ണെറിഞ്ഞ് പോകും...“
........................................................................................................വേണ്ടട്ടാ.. നാഷണൽ പെയിന്റ് മോശം സ്ഥലാണേ..

Sukanya said...

എപ്പോഴത്തെയും പോലെയല്ലല്ലോ ഇത്. അവധി ആയതുകൊണ്ടാണോ?

മുഫാദ്‌/\mufad said...

കിനാവില്‍ നിന്ന് ഞാനിറങ്ങി വന്നിരിക്കുന്നു .
പൊതിഞ്ഞു പെട്ടിയില്‍ കിടത്തിയ ശരീരം
മണ്ണടിയുമ്പോ വീണ്ടും ഞാന്‍
കിനാവിലേക്ക്
തിരിച്ചു നടക്കും.
അടുത്ത പെട്ടി കാണുന്നത് വരെ.
ഒന്നും മനപ്പൂര്‍വമല്ല.

രഘുനാഥന്‍ said...

കൊള്ളാം പകലാ...ഒരു ചെറിയ നോവ്‌ പകര്‍ന്ന കവിത

അച്ചൂസ് said...

പകലാ...ചിന്ത അപാരം. രണ്ട് വട്ടം വായിക്കേണ്ടി വന്നു. അത് നഷ്ടമുണ്ടാക്കീല്ലെന്ന് വായിച്ച് കഴിഞ്ഞപ്പോല്‍ തോന്നി.

മുരളി I Murali Nair said...

ഇത് മനസ്സില്‍ തൊട്ടു..
ചിലപ്പോഴോക്കെ ഞാനും അവധിയിലാണ്..

വാഴക്കോടന്‍ ‍// vazhakodan said...

സഹജീവിയോട് പശ്ചാത്തപിച്ചല്ലോ!
നിന്നിലെ മനുഷ്യത്വം വറ്റിയിട്ടില്ല പകലേ...:)

കൊള്ളാം, അവധികള്‍ കൂടാതിരിക്കട്ടെ! :)

അഭിജിത്ത് മടിക്കുന്ന് said...

ആര്‍ദ്രമായ കവിത!

ആര്‍ബി said...

തൊട്ടടുത്ത മുറിയിലാണ് താമസം.
അപ്പുറത്ത്‌ താക്കോല്‍ തിരിയും നേരം
കതക് വലിച്ചടയ്ക്കും...

ഒന്നും മനപ്പൂര്‍വമല്ല!





touching,,,,,

ശ്രീ said...

എന്നത്തേയും പോലെയല്ല ഇന്ന്.
നന്നായിട്ടുണ്ട്

Ranjith chemmad said...

ഇത്തവണ മുഖത്തുതന്നെ നോക്കി, ഒന്ന് തൊട്ടു!!!!!
യാഥാര്‍ത്ഥ്യം...

പഥികന്‍ said...

പഹയാ, ഇജ്ജിങ്ങനെ കിനാവുകാണുമ്പോള്‍ എന്റെ നെഞ്ചു പെടക്കുന്നു.

ഒരു നെഞ്ചുവേദന. അവധിയെടുക്കേണ്ടി വരുമോയെന്തോ?

shameer said...

kollam tto...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

nannaayi pakala...

n.b.suresh said...

എത്ര വേഗം മടുക്കുന്നു നാം
വിരുന്നിലെ വിഡ്ഢിച്ചിരി.
മരിച്ച മത്സ്യങ്ങള്‍ പോലെ വാക്കുകള്‍,
പേരറിയാത്തവര്‍ തങ്ങളില്‍ ഹസ്തദാനം,
ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം, വഴുക്കുന്ന ചുംബനം.
( സഹശയനാം. ചുള്ളിക്കാട്. )
I am white. you are brown.
but look,
both ourshadows are black.
(chullikkaadu.)

naamoos said...

തിരക്കിന് അവധി നല്‍കുന്ന അവസരങ്ങളില്‍ അല്‍പ സമയം 'നാട്ടെഴുത്ത്' എന്ന പുതിയ സംരംഭത്തില്‍ താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സഹ്രദയ മനസ്സേ...ഔദാര്യപൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ pls join: www.kasave.ning.com

Jishad Cronic™ said...

എല്ലാ ആശം‌സകളും നേരുന്നു..

Satheesh Haripad said...

ഏതാനും ചില വാക്കുകളിലൂടെ നാഗരികതയുടെ മാനുഷികവും മൗലികവുമായ സങ്കുചിതത്ത്വം വ്യക്തമാക്കിയിരിക്കുന്നു. ഇഷ്ടമായി.

midnight murderer said...

enthukondaanennariyilla,maadhavikkuttiyude neypaayasam orma vannu
!

ദീപുപ്രദീപ്‌ said...

എന്തായാലും അവധി എടുക്കേണ്ടായിരുന്നു, ആ ശമ്പളമെങ്കിലും കിട്ടിയിരുന്നെനെ .