Tuesday, April 6, 2010

ഇ (ഈ ) - ലോകം

ഫേസ് ബുക്കിലെ ഫാം വില്ലയില്‍
പൂത്തു നില്‍ക്കുന്ന ചുവന്ന മാപ്പിള്‍
മരങ്ങളുടെ ഇടയിലൂടെ
മത്തനും പരുത്തിയും
കൊയ്തെടുക്കാനോടുമ്പോള്‍
തൊട്ടടുത്ത പറമ്പില്‍
സിക്ക് സുന്ദരി 'അനിത കൌര്‍'
അവളുടെ പുതിയ വില്ല
കാണാന്‍ വിളിക്കുന്നു.

തൊട്ടടുത്ത് ഗൂഗിള്‍ ബസ്സില്‍
മൂന്നു നാല് രാജ്യങ്ങള്‍
പച്ച കത്തിച്ചു കണ്ണ് മിഴിക്കുന്നു.

തിരിഞ്ഞു നോക്കാതെ
ബ്ലോഗിലെ ഇടവഴികളിലൂടെ
നടന്നു കയറി
പുറത്തേക്കുള്ള വാതിലില്‍
എത്തി നില്‍ക്കുമ്പോ
ഓര്‍ക്കൂട്ടില്‍ പഴയ സ്കൂള്‍
കാമുകി മുഖം വീര്‍പ്പിക്കുന്നു.

ഇന്‍വിസിബ്ള്‍ ആയി ചാറ്റ്
റൂമിന്റെ തിണ്ണയിലിരിക്കുമ്പോള്‍
"ഡാര്‍ലിംഗ്, ഐ റിയല്ലി ലവ് യു "
എന്ന് പറഞ്ഞു കൊതിപ്പിച്ച
ലെബനോന്‍ കാരി 'നത'
പാകിസ്താനി 'അസ്ലാമിന്റെ'
നെഞ്ചിലൂടെ ചാഞ്ഞു വീഴുന്നു.

ഞെട്ടിയുണരുമ്പോ
ഇരുവശത്തു നിന്നും
ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും!

67 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

ഇ (ഈ ) - ലോകം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ഇനി എന്നാ ചെയ്ക പകലാ..
"How to delete gmail account?"
എന്ന് ഗൂഗിള്‍ മാമയോട് ചോദിക്കു,
അല്ലേല്‍ അത്താഴം മുടങ്ങും!

അവതരണം കൊള്ളാം.

ലടുകുട്ടന്‍ said...

പകല്‍ വളരെ നന്നായിരിക്കുന്നു , എടുത്തു പറയാന്‍ വാക്കുകളില്ല

കാപ്പിലാന്‍ said...

:)

ദ്രാവിഡന്‍ said...

kalaki!!

കാട്ടിപ്പരുത്തി said...

പകലാ-
ഇടക്ക് രാത്രിയില്‍ കവിതയെഴുതാനെന്നും പറഞ്ഞ് കമ്പ്യൂട്ടറില്‍ ചടഞ്ഞിരിക്കുന്നതിനാണല്ലേ!!!!

അഭിജിത്ത് മടിക്കുന്ന് said...

ഈ കവിതയില്‍ എനിക്ക് പകലേട്ടനെ കാണാനാവുന്നില്ല.
ഒരു പുതുമയും കണ്ടില്ല.

Aslam Padinharayil said...

മ്....കൊള്ളാം.....വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...........................

ശ്രദ്ധേയന്‍ | shradheyan said...

പകല്‍: ഒന്ന് ഫോര്‍മാറ്റ് ചെയ്താലോ :)

junaith said...

കുരുത്തം കെട്ട പകലാ,രാത്രിയിലും സ്വപ്നം കണ്ടു തുടങ്ങിയല്ലേ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഭാര്യ ഉലക്കയെടുത്തടിക്കുന്നത് സ്വപ്നം കണ്ടില്ലേ??

വാഴക്കോടന്‍ ‍// vazhakodan said...

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഫാം വില്ലയില്‍ പൂത്ത് നില്‍ക്കട്ടെ!

നീ കണ്ട കളര്‍സ്വപ്നം എന്തായാലും കലക്കി!

പട്ടേപ്പാടം റാംജി said...

ഞെട്ടിയുണരുമ്പോ
ഇരുവശത്തു നിന്നും
ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും!

കാലത്തിനനുസരിച്ച് സ്വപ്‌നങ്ങള്‍ക്ക്
നിറം മാറുന്നുണ്ട്, പിടി വിടാതെ ഭാര്യയും മക്കളും.
നന്നായി.

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ-ലോകത്തുനിന്നുപോയി ഫേസ്ബുക്കിൽ മുഖം നോക്കൂ...

anoopkothanalloor said...

പകലേ ഇത് കവിതയോ അനുഭവമോ?

വീ കെ said...

:)

kichu / കിച്ചു said...

ഹ ഹ ഹ

ഇവന്‍ ഒരു നടയ്ക്ക് പോവൂല:)

kichu / കിച്ചു said...

ഹ ഹ ഹ

ഇവന്‍ ഒരു നടയ്ക്ക് പോവൂല:)

എം.ആര്‍.വിബിന്‍ said...

vaayichu theernnappol oru punchiri vidarnnu...
paavam bhaaryayum makkalum onnum ariyunnillallo evale kurichu...
valayittu pidikkunna evalude saamarthyathe kurichu..

Geetha said...

വളരെ രസകരമായീ അവതരിപ്പിച്ചിരിക്കുന്നു.... കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer said...

ഈ ലോകം, ഇനി വേറെ ലോകം...
പല ലോകം കടന്നു പോകാം നമുക്കീ ഇത്തിരി പോന്ന യാത്രയില്‍ ..
അഭിപ്രായം പറഞ്ഞ കൂട്ടുകാര്‍ക്ക് നന്ദി.

സുല്‍ |Sul said...

ഇതിലെവിടെ പകല്‍?
ഇതു രാത്രിക്കിനാവന്റെ എഴുത്തു പോലെ.

ഇത്തിരിവെട്ടം said...

അപ്പോള്‍ കിനാവ് തന്നെ, രാത്രിയും പകലും...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഞെട്ടി!!

:)

ചന്ദ്രകാന്തം said...

പാതിരയ്ക്കും ഫാംവില്ലക്കാട്ടില്‍ ചുറ്റിത്തിരിയാന്‍ പോയിട്ടല്ലെ, ഉറക്കത്തിലേയ്ക്കവര്‍ കൂട്ടുവരുന്നത്‌?

K G Suraj said...

kala-kalakkan....

Ranjith chemmad said...

പകലാ വ്യത്യസ്ഥമായ ഒന്ന്, നീയെന്ന കവിയില്‍ നിന്നും...

jayasri said...

ഇ-ലോകത്ത് ഈ ലോകത്തിനേക്കാള്‍ ഇ-ത്തരം ഇ-കിനാവുകള്‍ ;)

ദേവസേന said...

'ഞെട്ടിയുണരുമ്പോ
ഇരുവശത്തു നിന്നും
ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും'

ആ ചേര്‍ത്തുപിടിക്കല്‍
അവളിട്ടിരിക്കുന്ന മൂക്കുകയറാണെന്നറിയില്ലേ നിനക്ക് ?

ഒഴാക്കന്‍. said...

:)

ഇ.എ.സജിം തട്ടത്തുമല said...

നന്നായിട്ടുണ്ട്

വിനയന്‍ said...

ഹ ഹ ഹ... മുട്ടൻ!!!

Anonymous said...

ആ ചേര്‍ത്തു പിടിക്കല്‍ മാത്രമാണ് നേര്..
ബാക്കിയെല്ലാം പകല്‍ക്കിനാവുകള്‍ :)

the man to walk with said...

e lokam ishtaayi..

Sukanya said...

ഇ-ലോകത്തില്‍ അകപ്പെട്ടുപോയാല്‍ രക്ഷപ്പെടാന്‍ ഈ ലോകത്തില്‍ നിന്ന് ആരെങ്കിലും തന്നെ വരണം. വളരെ ഇഷ്ടപ്പെട്ടു ഈ ലോകം. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ഫേസ്ബുക്ക്‌ ഫാം വില്ലയില്‍ നമ്മള്‍ വിതച്ചു വിളവെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന്റെ എത്ര ഇരട്ടിയായിരിക്കും ശരിക്കും കൃഷി ചെയ്യുന്ന ആള്‍ക്ക് ലഭിക്കുന്നത് എന്ന്.

ബിനോയ്//HariNav said...

:)

Sooraj Ganga said...

:)

പള്ളിക്കുളം.. said...

ഒരു സാങ്കേതിക കവിത.. അല്ലാതൊന്നുമല്ല..

കുളക്കടക്കാലം said...

ഒരു പിടിയുള്ളതെന്തായാലും നന്നായി.....

ശിവകാമി said...

ഉം... പേര് അന്വര്‍ത്ഥമാക്കണ്ടേ... കിനാവന്‍ ചേട്ടാ... :)
കൊള്ളാം ഈ ലോകം.

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

സന്തോഷ്‌ പല്ലശ്ശന said...

ഏെറെ സമകാലികമായ ഒരു കവിത.
ഇഷ്ടായി

സുനിൽ പണിക്കർ said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ഈ കവിത വളരെ അർത്ഥവത്തായി
അഭിനന്ദനങ്ങൾ

ഈ തരം പകൽ കിനാവുകൾ തുടർന്നാൽ
ഞെട്ടിയുണ്രരുമ്പോൾ ഇരു വശത്തും പിടിച്ചമർത്താൻ ഹോസ്പിറ്റൽ അറ്റൻഡർമാരായിരിക്കും. ഇനി കാണുക :)

മനുഷ്യപുത്രന്‍ said...

ആ ചേര്‍ത്തുപിടിക്കല്‍
അവളിട്ടിരിക്കുന്ന മൂക്കുകയറാണെന്നറിയില്ലേ നിനക്ക് ?

അതെന്തര് മൂക്കുകയറ്?
സ്വാനുഭവങ്ങള് തന്നേ?
ഈ ജാഡയൊന്നു നിര്‍ത്തൂ! ഓക്കാനം വരുന്നു!

പകല്‍, കവിത മോശമായില്ല.

സലാഹ് said...

ഇഷ്ടമായി

ജിമ്മി said...

എന്നും ഇങ്ങനെ ഞെട്ടിയെണീക്കുമോ...? എണീറ്റാല്‍ പ്രശ്നമാകുവേ... പകല്‍കിനാവുകള്‍ ഇപ്പോള്‍ രാത്രിയും തുടങ്ങിയോ? എന്ത് ചെയ്യാനാ..? ഇ - ലോകത്ത്‌ ജീവിച്ചു പോകണ്ടേ അല്ലെ...

യറഫാത്ത് said...

പ്രിയ പകൽകിനാവൻ,
കവിതയിലെ ഈ ഗൗരവം കാത്ത് സൂക്ഷിക്കുക.

പി എ അനിഷ്, എളനാട് said...

എന്റെയും ഇ ലോകം പോലെ

ഇഷ്ടപ്പെട്ടു

രാജന്‍ വെങ്ങര said...

നന്നായിരിക്കുന്നു....ഭാവുകങ്ങള്‍...

എം.പി.ഹാഷിം said...

നന്നായി

എന്‍.ബി.സുരേഷ് said...

എത്ര മറച്ചുവച്ചാലും കണ്ടെത്തും നമ്മളെ
നമ്മുടെ തന്നെ ഉയിരുകള്‍

എത്ര ഓടിയാലും നമ്മള്‍ മരക്കുതിരമേലിരിക്കുന്ന
ഒരു റൈഡര്‍

എത്ര നഷ്ടപ്പെട്ടാലും കാണും നമ്മളെ പൊത്തിപ്പിടിച്ചു
വിതുമ്പിയും പരിഭവിചും കേണും
പിന്നാലെ
അവര്‍ക്കുള്ള ഒരേയൊരു താങ്ങായ നമ്മളെ നഷ്ടപ്പെടാതെ
ജീവിതം.

ലോകം ഒരു മായ എന്നു എഴുത്തഛന്‍ വീണ്ടും പറഞ്ഞേനെ
നെറ്റിലൊന്നു കേറിയിരുന്നെങ്കില്‍.

സത്യമേ സത്യമായ നിരീക്ഷണം.

കനല്‍ said...

ഈ കാലഘട്ടത്തിന് അനുയോജ്യമായ
കവിധര്‍മ്മം നന്നായി നിര്‍വ്വഹിച്ചിരിക്കുന്നു.

ഇത് ഒരുഗ്രന്‍ പകല്‍ കിനാവ് തന്നെ...

ഗീത said...

സുന്ദരമായ പകല്‍ക്കിനാവുകള്‍ പേടി സ്വപ്നങ്ങളായി നിറം മാറുന്നു...
ഒരുപാട് പകല്‍ക്കിനാവു കാണുമ്പോള്‍ ഓര്‍ക്കണമായിരുന്നു.....

ശിഹാബ് മൊഗ്രാല്‍ said...

ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും!

നല്ല ചിത്രീകരണം..

jayanEvoor said...

സത്യം!
എന്റെയും നിന്റെയും കഥ!

(ഈ വഴി വരാൻ വൈകി!)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

സത്യത്തില്‍ ഇതിനാണോ പകല്കിനാവ് എന്ന് പറയുന്നത്!

shajkumar said...

ഞെട്ടിയുണരുമ്പോ
ഇരുവശത്തു നിന്നും
ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും!
...the end !

ഏ ഹരി ശങ്കർ കർത്ത said...

അവരിപ്പോ കെട്ടിപിടിച്ചിലാരുന്നേലൊ

വീണ്ടും വീണ്ടും കെട്ടിപിടിക്കുവാൻ ആവശ്യപ്പെടുക

sreenadhan said...

നല്ലൊരു സൈബെർ പകൽക്കിനാവ്, നല്ല ഇഷ്ടമായി.

വരവൂരാൻ said...

'' ആ ചേര്‍ത്തു പിടിക്കല്‍ മാത്രമാണ് നേര്..
ബാക്കിയെല്ലാം പകല്‍ക്കിനാവുകള്‍ ''

ഈ കമന്റ്‌ എനിക്കു ഇഷ്ടായ്‌...

കുറെ നാളായ്‌ നെറ്റിലും ബ്ലോഗിലും. നന്നായിട്ടുണ്ട്‌.

ജിപ്പൂസ് said...

കിനാവ് പോവുന്ന ഒരു പോക്കേ :)

'ഇ' കവിത ഇഷ്ടായി പകലന്‍‌ക്കാ...

Neena Sabarish said...

അപ്പോ കെട്ടിപ്പിടിക്കാന്‍ കരങ്ങളില്ലാത്തവന്റെ ഒരവസ്ഥ......മനോഹരമായ ചിത്രീകരണം.

സിദ്ധീക്ക് തൊഴിയൂര്‍ said...

ഭ്രമണപഥം വഴി ദ്രുതചലനങ്ങളാല്‍ സൂര്യനെ ചുറ്റുമ്പോള്‍...
ഇനി കിനാവ്‌ രാത്രി കാണാം...
പകല്‍ വേറെ എന്തൊക്കെ പണി കിടക്കുന്നു ...!

kvmadhu said...

ഞെട്ടിയുണരുമ്പോ
ഇരുവശത്തു നിന്നും
ചേര്‍ത്ത് പിടിച്ചിട്ടുണ്ട്
ഭാര്യയും മകളും!

റെയില്‍വണ്ടി~ said...

This is called, 'mastery'! You say it like a tale..! Loved it ;)

Vayady said...

സ്വപ്‌നം കലക്കി. :)