Wednesday, July 7, 2010

മുറിവ്

അപകടത്തില്‍ പെട്ട്
ശരീരം മുഴുവന്‍
മുറിവുകളുമായി
ആശുപത്രി കിടക്കയിലെ
സുഹൃത്ത്,
ഹൃദയം നിറയെ
മുറിവുകളുള്ള
എന്നെ നോക്കി
മൌനമാകുന്നു,
നീയെത്ര
ഭാഗ്യവാനെന്ന്!

35 കൂട്ടുകാര്‍ എഴുതിയത്:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മു-റി-വ്
മുറിവ്
മു-റിവ്

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മുറിവുകള്‍ , ദേഹത്തായാലും ഹൃദയത്തിലായാലും മുറിവുകള്‍ , മുറിവുകള്‍ തന്നെയാണ്!!!.

junaith said...

എത്ര കഠിനമാണ്,
കാണാ മുറിവുകളില്‍ കിനിയുന്ന നോവുകള്‍

Sukanya said...

മുറിയുന്നതും തകരുന്നതും ആരും കാണുന്നില്ലല്ലോ, ഭാഗ്യം.

കനല്‍ said...

ശരീരത്തിന്റെ മുറിവോ ഹ്യദയത്തിന്റെ (മനസിന്റെ) മുറിവോ തമ്മില്‍ ഭേദം?

തികച്ചും ആകസ്മികമായി ഉണ്ടായ ഇത്തരം രണ്ട് മുറിവുകളെ അപഗ്രഥിച്ച് പഠിച്ച് നാളെ മറ്റൊരു കവിതയുമായി വരുക

ആശംസകള്‍!

പാവത്താൻ said...

അപകടത്തില്‍ പെട്ട്
ശരീരം മുഴുവന്‍
മുറിവുകളുമായി
ആശുപത്രി കിടക്കയിലെ
സുഹൃത്തിനെ നോക്കി
ഹൃദയം നിറയെ
മുറിവുകളുള്ള
ഞാൻ
മൌനമാകുന്നു,
നീയെത്ര
ഭാഗ്യവാനെന്ന്!

ശ്രീനാഥന്‍ said...

ഹൃദയത്തിലെ മുറിവുകൾ ആരറിയുന്നു അല്ലെ?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഹൃദയം നിറയെയുള്ള ഈ കാണാമുറിവുകൾ എങ്ങിനെയാണൊന്ന് ചികിത്സിച്ച് മാറ്റുക..എന്റെ ഭായി ?

Geetha said...

കാണാത്ത മുറിവ്

രാജേഷ്‌ ചിത്തിര said...

murinju....pakala

പട്ടേപ്പാടം റാംജി said...

എന്റെ മുറിവുകള്‍ ആരറിയാന്‍...

Anonymous said...

Akkarappacha.....alle.

" Aarariyunnoo ennullile
nalarakale....

prasannamam smithatheyallathe "

ഇ.എ.സജിം തട്ടത്തുമല said...

ദേഹത്ത് മുറിവേൽക്കുമ്പോൾ ആ മുറിവിന്റെ വേദന കൂടാതെ, ആമുറിവിനെച്ചൊല്ലി ഹൃദയത്തിലും ഒരുവേദനയുണ്ടാകും!ഹൃദയത്തിലെ ആ വേദനയെ ചൊല്ലി പിന്നെയും ഹൃദയത്തിൽ ഒരു വേദനയുണ്ടാകും!

ഹേമാംബിക said...

ഞാന്‍ ഇപ്പോഴും മുറിഞ്ഞു!

Jishad Cronic™ said...

നീയെത്ര
ഭാഗ്യവാനെന്ന്...

the man to walk with said...

oro arivum oro murivaanennu paranjittille..!!

Anonymous said...

അക്കരപ്പച്ച അല്ലേ.
"ആരറിയുന്നൂ എന്നുള്ളിലെ നാലറകളെ,
പ്രസന്നമാം സ്മിതത്തെയല്ലാതെ "
:)

മര്‍ത്ത്യന്‍ said...

അതെ പുറത്തെ മുരിവുകള്‍ക്കല്ലേ ആദ്യം ശുശ്രൂഷ കിട്ടൂ :)

siya said...

ആദ്യമായി ഞാന്‍ ഇത് വഴിയും ..അതും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വിഷയം കവിത !!!

പക്ഷെ ഈ മുറിവിനു എന്ത് എഴുതുവാന്‍ ,വളരെ പരിചയം ഉള്ള ആരോ എഴുതിയ ഒന്ന് വായിച്ചതുപോലെ തോന്നി ,ഒറ്റ കണ്ണില്‍ കണ്ടത് കൊണ്ടും ആവാം ..എന്‍റെ ആശംസകള്‍ ..ഇനിയും ഇത് വഴി വരാം

സോണ ജി said...

:(

Manoraj said...

മുറിവുകൾ ഹൃദയത്തിൽ , ശരീരത്തിൽ, ആത്മാവിൽ എല്ലാം മുറിവുകളാണിന്ന്.. മനസാക്ഷിയേൽ‌പ്പിക്കുന്ന മുറിവുകൾ. കവിത വളരെ നന്നായി തോന്നി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കാണാമുറിവ്..

സലാഹ് said...

മുറിവറിവുകള്

കാണാമറയത്ത് said...

വേദനകിടക്കയിലും മറ്റുള്ളവന്റെ ഹൃദയ മുറിവുകള്‍ കാണുന്നവന്‍ യഥാര്‍ത്ഥ സുഹൃത്ത്....

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

MyDreams said...

aaa murivukal karijnu pookunathu eppo aanu ?

റെയില്‍വണ്ടി~ said...

So intense!!

anoop said...

ഇതൊരു പുനര്‍വായനയാണ്...
രണ്ടു ദിവസം മുന്പ് ഇത് വായിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലയിരുന്നു.
പക്ഷെ ഇന്നു മനസ്സില്‍ ചില മുറിവുകളുമായി വീണ്ടുമിത് വായിക്കുമ്പോള്‍ ഈ കവിത ശരിക്കും സംവദിക്കുന്നു..
നന്ദി, ഈ നല്ല കവിതയ്ക്ക്...

ഭാനു കളരിക്കല്‍ said...

നല്ല മുറിവായി ഈ കവിത

smitha adharsh said...

അര്‍ത്ഥമുള്ള വരികള്‍.

Vayady said...

ഹൃദയത്തിലെ മുറിവ്‌ ആരുകാണാന്‍? വേദനിപ്പിക്കുന്ന കവിത. ഇഷ്ടമായി.

ധന്യാദാസ്. said...

മുറിവ് എന്നും മുറിവ് തന്നെ. എത്ര ചെറുതായാലും വലുതായാലും. ആശംസകള്‍ സുഹൃത്തെ.
സ്നേഹപൂര്‍വ്വം ധന്യ.

യൂസുഫ്പ said...

ആർക്കും ആരേയും അറിയില്ലല്ലോ...?

പാറുക്കുട്ടി said...

ലളിതം, മനോഹരം

Pranavam Ravikumar a.k.a. Kochuravi said...

:-)