Sunday, August 1, 2010

മകള്‍ പഠിപ്പിക്കുന്നത്














ഏതോ ദേശത്ത് നിന്ന്
ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച
കുറെ ചുവന്ന ഹൃദയങ്ങളുണ്ട്
എന്റെ കിടക്കവിരിപ്പില്‍.

വളരെ കൃത്യമായി
അതിലേക്ക് ചൂണ്ടി
മകള്‍ പറയും
ഇതാണ് "ഹൃദയം".

നെഞ്ചിനകത്താണ്,
സ്നേഹം കൊണ്ട്,
പ്രണയം കൊണ്ട്
പിടയുന്നുണ്ട്
എന്നൊക്കെ പലതവണ
പറഞ്ഞു നോക്കി.
കൈ പിടിച്ചു
ചേര്‍ത്ത് വെച്ചു.

കുസൃതിചിരിയാല്‍
പിന്നെയും അവള്‍
വിരിപ്പിലെ ചിത്രത്തില്‍
തന്നെ തൊടും.
വാപ്പി കളവു പറയുകയാണെന്ന്
പിണങ്ങി പിരിയും.

ഹൃദയശൂന്യനായി
പുതപ്പിനുള്ളിലേക്ക്
ചുരുണ്ടുകൂടുമ്പോ
എനിക്കും തോന്നും
അവള്‍ തന്നെയാകും ശരി!

><

36 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

അവള്‍ തന്നെയാകും ശരി!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചില നേരങ്ങളില്‍ ചിന്തകള്‍ ചുരുണ്ടുകൂടുന്നതിങ്ങനെയാവും!

രാജേഷ്‌ ചിത്തിര said...

അവള്‍ തന്നെ ...ശരി...

അത്തിമരത്തിന്റെ പഴംകഥ പഠിപ്പിച്ചില്ലെ ഇതുവരെ...

ഒളിച്ചു വെയ്ക്കാനൊരിടം..

ഹേമാംബിക said...

പലരും വിയര്‍പ്പു കൊണ്ട് തുന്നിയത് പിന്നെ ഹൃദയമല്ലാതെ എന്താ ? അവള്‍ തന്നെ ശരി.

ശ്രദ്ധേയന്‍ | shradheyan said...

തുറന്നു കാട്ടാന്‍ നില്‍ക്കേണ്ട, എടുത്തു ചെവിയില്‍ ചൂടിക്കളയും :)

Manoraj said...

അത് തന്നെയാവും ഹൃദയം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മോള് തന്നെ ശരി..

Balu puduppadi said...

അതു ശരി തന്നെയാവാം. അല്ലെങ്കില്‍ തെറ്റ്. ഏതയാലും രണ്ടിനുമിടക്കല്ല.

anoop said...

കുട്ടികള്‍ക്കൊന്നും തെറ്റില്ല..!!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഏതോ ദേശത്ത് നിന്ന് ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച കുറെ ചുവന്ന ഹൃദയങ്ങളുണ്ട്.....
എന്റെ കിടക്കവിരിപ്പില്‍.....
നല്ല വരികൾ കേട്ടൊ

ഇ.എ.സജിം തട്ടത്തുമല said...

ഒരുപാട് ഹൃദയങ്ങളുടെ ചൂടിലും ചൂരിലുമാണ് വാപ്പിയുടെ കിനാവുകൾ ചിറകു വയ്ക്കുന്നതെന്ന് മോൾ തിരിച്ചറിയുന്നു; അതുകൊണ്ട് മോൾ പറയുന്നതുതന്നെ ശരി!

Deepa Bijo Alexander said...

കുഞ്ഞുങ്ങൾ സത്യമേ പറയൂ...!

ബിനോയ്//HariNav said...

അപ്പം മോള്‍ക്കും കാര്യം മനസ്സിലായീല്ലേ :))

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതെ, അതാണ് സത്യം
കുഞ്ഞുങ്ങൾ സത്യമേ പറയൂ

വിനയന്‍ said...

ഹൃദ്യം!

MyDreams said...

പിഞ്ചു മനസ്സില്‍ കള്ളമില്ല ...അവള്‍ പറയുന്നത് ശരി

കാട്ടിപ്പരുത്തി said...

അതെ - വാപ്പി കളവു പറയുകയാണ്

ശിവകാമി said...

അവള്‍ തന്നെ ശരി... No doubt.. :)

kichu / കിച്ചു said...

....... :))

ലേഖാവിജയ് said...

നിന്റെ മകള്‍ ഒരു സ്ത്രീ :)

ഓഫ് : ശരി വലുതായതാണ് സ്ത്രീ :)

the man to walk with said...

:)

മയൂര said...

തൊട്ടൂ, മൂന്നാളെയും :)

Pranavam Ravikumar a.k.a. Kochuravi said...

അവള്‍ തന്നെയാകും ശരി!

:-))

Jishad Cronic™ said...

അവള്‍ തന്നെ ...ശരി.

sandeep salim (Sub Editor(Deepika Daily)) said...

സത്യം പറയാതായിട്ട് കുറച്ചു നാളായി... സത്യം പറഞ്ഞോട്ടെ... അവള് സത്യം പറയണ്ടായിരുന്നു... വല്ലാതെ പൊളളുന്നു... നന്ദി... മനസു പോളളിച്ചതിന്‌

ശ്രീനാഥന്‍ said...

ഏതോ ദേശത്ത് നിന്ന് ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച കുറെ ചുവന്ന ഹൃദയങ്ങളുണ്ട്- മകളൊരു തൊട്ടു വിശ്വാസിയാണല്ലോ, കവിതക്ക് ഒന്നിലേറെ തലമുള്ള പോലെ. നന്നായി

സ്നേഹതീരം said...

“.....
എനിക്കും തോന്നും
അവള്‍ തന്നെയാകും ശരി“

തോന്നിയല്ലോ, അതു മതി :)

പാറുക്കുട്ടി said...

പതിവുപോലെ ലളിതം, സുന്ദരം.

Naseef U Areacode said...

അവള്‍ക്ക് അവളുടെത് ശരി,
വാപ്പിക്ക് സംശയം, പിന്നെ അവളുടെ കൂടെ...
എനിക്കാവില്ല ഹ്റ്ദയമില്ലാതെ പറയാന്‍.. അതിനാല്‍ ഞാന്‍ പറയുന്നില്ല, ഹ്റ്ദയം വിരിപ്പിലാണോ എന്ന്..


ആശംസകള്‍

Geetha said...

കുട്ടികള്‍ക്ക് കളങ്കമില്ല
അവള്‍ തന്നെയാണ് ശരിയും

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി, സ്നേഹം. എല്ലാ കൂട്ടുകാര്‍ക്കും.

അനൂപ്‌ കോതനല്ലൂര്‍ said...

മോള് പറഞ്ഞതാകും ശരി.

smitha adharsh said...

മോള് പറഞ്ഞത് ശരിയാകാം...ആകാം എന്നല്ല..അതെ..അത് തന്നെ ശരി.

റെയില്‍വണ്ടി~ said...

Where do you get these gems, man!? It lingers! Fabulous!!

ധന്യാദാസ്. said...

വ്യത്യസ്തമായ അവതരണം.

ഇഷ്ടമായി കവിത.

Sranj said...

കുഞ്ഞു വരികളില്‍/വാക്കുകളില്‍
വലിയ സത്യങ്ങള്‍!!!!!