Monday, August 23, 2010

എന്നുമിങ്ങനെ തന്നെ. നീയും ഞാനും

എന്നുമിങ്ങനെ അതിരാവിലെ
എഴുന്നേറ്റു നോക്കുമ്പോ
നീലിച്ച ആകാശം വേണമെന്നും
അത് നിറയെ മേഘം വിരിയണമെന്നും
കൊതിച്ചു കൊതിച്ചു ഇരുള്‍ പടര്‍ന്നു
മാനമങ്ങു കറുത്തു പോകും.

കിണറ്റിന്‍ കരയുടെ മൂലയില്‍
ഉപേക്ഷിക്കപ്പെട്ട
തൊട്ടിയും കയറും പോലെയാണ്
നീയും ഞാനുമൊക്കെ.
താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും.
പൊടുന്നനെ നാവു വരണ്ട്
എതെങ്കിലുമൊരുവന്‍ വരും.
പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!
കൈവിട്ട്, കപ്പിയും വിട്ട്
അങ്ങ് അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങും.
അവിടെയാണ് സ്വര്‍ഗ്ഗവും ആകാശവും!
പുഴയിലേക്കും കടലിലേക്കും
ഇടവഴികള്‍.
ഉള്ളിലെ ഉറവകളുടെ ആഴങ്ങളില്‍
അലിയാന്‍ തുടങ്ങുംനേരം
ദാഹം മൂത്ത് മറ്റൊരുവന്‍
പിന്നെയും പാതാളക്കരണ്ടിയുമായെത്തും.

41 കൂട്ടുകാര്‍ എഴുതിയത്:

ഉറുമ്പ്‌ /ANT said...

നാന്നായി :)

സുനിൽ പണിക്കർ said...

ഇഷ്ടമായി പകലാ..

Jishad Cronic said...

നാന്നായി...ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ഉപാസന || Upasana said...

ഗുഡ് ഭായ്
:-)
സുപാസന

ശ്രദ്ധേയന്‍ | shradheyan said...

പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!

തറച്ചു പകലാ!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!
കൈവിട്ട്, കപ്പിയും വിട്ട്
അങ്ങ് അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങും.
അവിടെയാണ് സ്വര്‍ഗ്ഗവും ആകാശവും!

കലക്കീട്ടുണ്ടല്ലൊ ഭായ്...
ഓണാശംസകൾ...

Udayan said...

ഹൊ!! അടിപൊളി.

യൂസുഫ്പ said...

ഈ അനുഭൂതിയെ സ്വർഗ്ഗത്തോട് ഉപമിക്കാം അല്ലേ?. നന്നായിരിക്കുന്നു.

the man to walk with said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആഴത്തിലേക്ക്..

വരവൂരാൻ said...

മനോഹരം.
എന്നുമിങ്ങനെ തന്നെ എഴുതുക.....

നന്മകൾ നേരുന്നു

MyDreams said...

അഗാധനീലിമയില്‍ നിന്ന്
മറ്റൊരുവന്‍
പാതാളക്കരണ്ടിയുമായെത്തുപോള്‍
ഒരു ഞാനിന്‍ മേല്‍ ഒരു സര്കുസ് കാരനെ
പിടിച്ചു കയറുമ്പോള്‍
പിടഞ്ഞു വീഴുന്നവരെ
കൈ പിടികണം
നീയും ഞാനും

തുരുമ്പ് പിടികാതെ കാക്കണം ഒരു മനസ്

പി എ അനിഷ്, എളനാട് said...

താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും

തീവ്രതയുളള വാക്കുകള്‍
ഓണാശംസകളോടെ

പി എ അനിഷ്, എളനാട് said...

താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും

തീവ്രതയുളള വാക്കുകള്‍
ഓണാശംസകളോടെ

സ്നേഹതീരം said...

ഉപേക്ഷിക്കപ്പെട്ട തൊട്ടിയും കയറും പോലെയാണ് ഞാനും നീയുമൊക്കെ.

ശരിയാണ്. എങ്കിലും അതില്‍ സന്തോഷിക്കാന്‍ വകയുണ്ട്.നാവു വരണ്ട് അതുവഴി വരുന്നവന് ദാഹജലം കൊടുക്കാന്‍ കഴിയുന്നല്ലോ. ഈ ജന്മത്തിലെ നിയോഗം അതാണെങ്കില്‍ എന്തിന് ഒളിച്ചോടാന്‍ ശ്രമിക്കണം!

നല്ല കവിത. അഭിനന്ദനങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ.

വിനയന്‍ said...

ഒരുപാടിഷ്ടായി!

രാജേഷ്‌ ചിത്തിര said...

കൈവിട്ട് പോവുന്നവ..

Jyotsna P kadayaprath said...

കിണറ്റിന്‍ കരയുടെ മൂലയില്‍
ഉപേക്ഷിക്കപ്പെട്ട
തൊട്ടിയും കയറും പോലെയാണ്
നീയും ഞാനുമൊക്കെ.
life is a tale told by an idiot...എന്ന് അദ്ദേഹം പറഞ്ഞത് വെറുതെയല്ല...

nisham said...

nice..

anoop said...

എത്രവട്ടം എന്തിനോടൊക്കെ ഉപമിച്ചാലാണ് ഈ ജീവിതത്തെ ഒന്നു മനസ്സിലാക്കാന്‍ പറ്റുക??

shajkumar said...

അല്ലേലും ഈ പാതാളക്കരണ്ടി.....

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ആര്‍. ശ്രീലതാ വര്‍മ്മ said...

ഈ നൈരന്തര്യം ഒരു നിയോഗം കൂടിയാണ്. നല്ല കല്പന,സൂക്ഷ്മ ബിംബങ്ങള്‍ .

junaith said...

കശ്മലന്‍ പിന്നെയും വന്നു..പാതാളക്കരണ്ടിയുമായ്..

Joy Palakkal ജോയ്‌ പാലക്കല്‍ said...

ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
നന്നായിരിക്കുന്നു...

Rasheed Punnassery said...

words are flying through my heart
best of luck

വീ കെ said...

നന്നായിരിക്കുന്നു...

ആശംസകൾ...

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇഷ്ടമായി

അശ്വതി said...

വളരെ നന്നായി.

Dipin Soman said...

നല്ല കവിത..
ഇഷ്ടമായി..

പദസ്വനം said...

നല്ല ഉപമ...
ഏതായാലും വെറുമൊരു കയറാകാന്‍ ഞാനില്ല.. അതിലും ഭേദം തൊട്ടിയാ...
ഒന്നൂലെങ്കിലും വെള്ളം കാണാം... വെള്ളം തൊടാം.. തുരുമ്പെടുക്കാം...

ഇനിയും പോരട്ടെ.. ഇത്തരം...
അഭിനന്ദനങ്ങള്‍....

Raghunath.O said...

nice

Sureshkumar Punjhayil said...

Jeevitham...!

manoharam, Ashamsakal...!!!

umfidha said...

all the best.

said everything beautifully.

www.ilanjipookkal.blogspot.com

Tamarind~ said...

Stirring.. as ever!

മേഘമല്‍ഹാര്‍(സുധീര്‍) said...

manoharam

Jasy kasiM said...

:) നന്നായി കവിത.
[അഗാധതകളിലേയ്ക്ക് വഴുതിത്തെറിച്ചുവീഴുമ്പോഴും ആരെങ്കിലും പാതാളിക്കരണ്ടിയുമായി തേടിയെത്താനുണ്ടാവുമെന്നുള്ളത് ജീവിതത്തിന്റെ ധന്യതയാണ്.വറ്റിയ കിണറ്റിൻ കരയിൽ ഉപേക്ഷിച്ച തുരുമ്പു പിടിച്ചില്ലാതായിത്തീരുന്ന തൊട്ടിയും കയറും പോലെയാണ് ചില ജീവിതങ്ങൾ.]

ഷംസീര്‍ melparamba said...

manoharam....

പി എ അനിഷ്, എളനാട് said...

puthiya postinulla samayam kazhinjallo

പകല്‍കിനാവന്‍ | daYdreaMer said...

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.

അനീഷ്‌ പുതിയത് ഇട്ടു :)