ഇരുളു വീഴുംമുന്നേ
ഒരു അലസന്‍ കാറ്റിന്‍
വിരല്‍ പിടിച്ചെത്തിയ
മഴമേഘം
യാതൊരു
മുന്‍വിധിയുമില്ലാതെ
അങ്ങാടിമേല്‍
ചിതറി വീഴുന്നേരം...
വീട്ടിലേക്കു നടന്നവര്‍,
വെറുതെ നിന്നവര്‍,
അങ്ങാടി വീടാക്കിയവര്‍,
ഹോ നശിച്ച മഴയെന്നു
മുഖം കറുപ്പിച്ച്
വളരെ കൃത്യമായി
ചെയ്തുകൊണ്ടിരുന്നതില്‍ നിന്നും
വ്യതിചലിച്ച്
ഓരം പിടിക്കും.
പുതുമഴമണ്ണിന്‍ മണംപേറി
മഴ തോരാന്‍ കാത്തുകാത്തു
ഒരു കുഞ്ഞു തേരട്ട
ഇരുളിന്‍ മറപിടിച്ച്
റോഡു മുറിക്കും.
ഒരല്പം വൈകിയോടിയ
ടിപ്പറിന്റെ അടിയില്‍പ്പെടാതെ
തൊട്ടുതൊട്ടില്ലെന്ന്
അപ്പുറം കടക്കും!
ഹാ !


32 കൂട്ടുകാര്‍ എഴുതിയത്:
(ദി എസ്കേയ്പ് )
ഒരു തേങ്ങ നിനക്ക് :)
കൊള്ളാം...
ഒരു തേങ്ങാമുറി എടുക്കുന്നുണ്ടേ... :)
നിന്റെ തന്നെ നല്ല കവിതകള്‍ വേറെയുള്ളതുകൊണ്ട് ഒരു പത്തില്‍ നാല് മാര്‍ക്ക് ഞാനിട്ട് പോകുന്നു. അതും ആ തേരട്ട രക്ഷപെട്ടതുകൊണ്ട്.
:)
നിന്റെ ഒറ്റക്കണ്ണും
മാനവും
അങ്ങാടിയും
ഒരു കുഞ്ഞു തേരട്ടയും!
ഹാ!
കൊള്ളാം ഈ എസ്കേയ്പ് !
:)
ഹാ ........................എനിക്ക് വയ്യ
Mm...
തേരട്ടകൾ രക്ഷപ്പെടുമെന്ന് വിചാരിക്കണ്ട. സൂപ്പർ ഹൈവേ വരട്ടെ, അതുവരെ ഒരു ഷോർട്ട് ബ്രേക്ക്! ഹാ!
poda............
പുതുമഴമണ്ണിന്‍ മണംപേറി
മഴ തോരാന്‍ കാത്തുകാത്തു
ഒരു കുഞ്ഞു തേരട്ട
ഇരുളിന്‍ മറപിടിച്ച്
റോഡു മുറിക്കും.
ഒരല്പം വൈകിയോടിയ
ടിപ്പറിന്റെ അടിയില്‍പ്പെടാതെ
തൊട്ടുതൊട്ടില്ലെന്ന്
അപ്പുറം കടക്കും!
ഹാ !
---------
ബലേ ഭേഷ് ...
തേരട്ടയുടെ ഭാഗ്യം...!
"അങ്ങാടിമേല്‍
ചിതറി വീഴുന്നേരം...
വീട്ടിലേക്കു നടന്നവര്‍,
വെറുതെ നിന്നവര്‍,
അങ്ങാടി വീടാക്കിയവര്‍"
കൊള്ളാം,ചലനമുണ്ട് ഓരോ വരിയിലും.
ഓ.ടോ: ടിപ്പറുകാരെ തൊട്ടുകളിച്ചാല്‍ മറ്റേക്കണ്ണും ഡേഷ്,ഡേഷ്,ഡേഷ്. :)
ഒരല്പം വൈകിയോടിയ
ടിപ്പറിന്റെ അടിയില്‍പ്പെടാതെ
തൊട്ടുതൊട്ടില്ലെന്ന്
അപ്പുറം കടക്കും!
മഴയിലും തേരട്ട രക്ഷപ്പെട്ടു.
ഹൊ..! രക്ഷപ്പെട്ടു.
:)
ഇഷ്ടപ്പെട്ടു.
ഇത് കൊള്ളാം!!!
വീട്ടിലേക്കു നടന്നവര്‍,
വെറുതെ നിന്നവര്‍,
അങ്ങാടി വീടാക്കിയവര്‍,
ഹോ നശിച്ച മഴയെന്നു
മുഖം കറുപ്പിച്ച്
വളരെ കൃത്യമായി
ചെയ്തുകൊണ്ടിരുന്നതില്‍ നിന്നും
വ്യതിചലിച്ച്
ഓരം പിടിക്കും.
ഹായ് ഹായ് !!!
ഈ കായംകുളത്ത്കാരനെ കൊണ്ട് ഞാൻ തോറ്റു.ഹാ..
:)പോടാ .... എന്നും ഈ പിരാന്ത് ന് ഒരല്പം ലേറ്റ് ആയെ പ്രതികരിക്കൂ എന്ന് പറഞ്ഞവരുള്‍പ്പെടെ അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും.
സ്നേഹം സന്തോഷം :D
നല്ല കവിത. Be late but not be LATE എന്നത് തേരട്ടക്കും ബാധകം.
ഹാ !
ആ ടിപ്പറെന്താ വൈകിയത്???
ഒരു നല്ല സുഖം തോന്നി ആദ്യവരികൾ, മഴപോലെ വാക്ക് മനസ്സിൽ ചിതറി വീണു!
:)
കവിത നന്ന്.
:-)
പകലാ,നിന്റെ മുന്‍ കവിതകളെ അപേക്ഷിച്ച് ഈ കവിത അത്ര പോരാ!.
Kollam
pls visit my blog
www.jithinraj.in
great escape..!
ചെയ്തുകൊണ്ടിരുന്നതില്‍ നിന്നും
വ്യതിചലിച്ച്
ഓരം പിടിക്കും
ആ കുഞ്ഞുതേരട്ടയില്‍
ജീവിതം മണക്കുന്നു
touching ...
sasneham...
ഹോ രക്ഷപെട്ടു..!!
കവിതകള്‍ താരതമ്യം ചെയ്യാന്‍ പാടുണ്ടോ ?
കവികളെ താരതമ്യം ചെയ്യാമോ ?
വരികളെ ?
അക്ഷരങ്ങളെ?
ഓരോന്നിനും ഓരോന്നിന്റെ
നിയോഗംയിരിക്കുമെന്നു പറഞ്ഞോട്ടെ?
ഐയ്യോ ,നിയോഗം ന്നൊക്കെ പറഞ്ഞാല്‍
കാറല്‍ മാര്‍ക്സ് കോപിക്കും
നിയോഗം വേണ്ട , പിന്‍ വലിക്കുന്നു.
മറ്റു കവിതകള്‍ പോലെ ഇതത്ര
ഭേഷായി തോന്നിയില്ല..
പറയാനൊരു ധൈര്യക്കുറവു
..അത് കൊണ്ടാ..
Post a Comment