Tuesday, January 11, 2011

നിന്റെ ശരിക്കുള്ള വേഷമെന്താണ് ?

നീ ശരിക്കും ആരാണ്...?

അഞ്ചു നേരം
നമസ്കരിക്കാത്തവനേ
നിന്റെ മരണാനന്തരം
നരകമാണെന്ന്
നിരന്തരം നീ !

ഈ രാത്രി
തര്‍ക്കിച്ചു തര്‍ക്കിച്ചു
നീ കൊടുംങ്കാറ്റായു
ഞാന്‍ പ്രളയമായും മാറുന്നു...

ഒടുവില്‍...
മദര്‍ തെരേസ
നരകത്തിലോ
സ്വര്‍ഗത്തിലോ
എന്ന എന്റെ മണ്ടന്‍
ചോദ്യത്തിനുള്ള
നിന്റെ ഈ നീണ്ട മൌനം
എങ്ങനെ വിവര്‍ത്തനം
ചെയ്യുമെന്റെ കൂടപ്പിറപ്പേ...

കണ്ണുകള്‍ ഇറുക്കിയടച്ചു
ചെവികള്‍ പിഴുതെറിഞ്ഞു
നീ അഭിനയിച്ചു തീര്‍ക്കുന്ന ഈ
നാടകത്തിലെ നിന്റെ
ശരിക്കുള്ള വേഷമെന്താണ് ?

><

50 കൂട്ടുകാര്‍ എഴുതിയത്:

പകല്‍കിനാവന്‍ | daYdreaMer said...

നീ ശരിക്കും ആരാണ്...?

kichu / കിച്ചു said...

അടുത്ത് തന്നെ ആ വഴിക്കൊന്നു വരണുണ്ട്... അല്ല, എന്തിനുള്ള പുറപ്പാടാണെന്ന് ഒന്നറിയണോലോ :))

സ്നേഹതീരം said...

ഈ ചോദ്യം എല്ലാ മനസ്സുകളിലേയ്ക്കും ഒരു കൊടുങ്കാറ്റായ് കടന്നുചെല്ലട്ടെ...സ്വാര്‍ത്ഥതയും സങ്കുചിതമനോഭാവവും കൊണ്ട് തീര്‍ത്ത കല്‍മതില്‍ക്കെട്ടുകള്‍ തകരട്ടെ.. അസ്സലായി കിനാവേ.. അഭിനന്ദനങ്ങള്‍

ShajiKumar P V said...

ആരുടേതാണ് ഞാന്‍ എന്ന ചോദ്യം ഈ കാലത്തിന്റേതാണ്..
ഇത് ആ വഴിയിലേക്ക് ഒരു കുത്താകുന്നൂ...

ദേവസേന said...

ആരാണു ഞാന്‍?
ശരിക്കുമെന്റെ വേഷമെന്താണു ?
ആറ്റിക്കുറുക്കിയ ഏതാനും വരികള്‍ കൊണ്ട്
കത്തുന്നൊരു ചോദ്യമാണ് നീ എറിഞ്ഞിരിക്കുന്നത്.
ആശംസകള്‍

mumsy-മുംസി said...

ഗുണപാഠകഥയിലെ മൂന്നു കുരങ്ങന്‍മാരെ പോലെ ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക, ചിലതിന്‌ ഉത്തരം പറയാതിരിക്കുക അല്ലേ ?

junaith said...

ഒടുവില്‍ നിനക്കും തോന്നിത്തുടങ്ങി ......

ശ്രദ്ധേയന്‍ | shradheyan said...

പറയാന്‍ തോന്നിയവ പറഞ്ഞു തീര്‍ത്തു എന്നതിലുപരി ഇതില്‍ കവിതയുണ്ടോ എന്നതില്‍ എനിക്ക് ആശങ്കയില്ലാതില്ല പകലന്‍... :)

ശിഹാബ് മൊഗ്രാല്‍ said...

പകലിന്റെ കവിതകളുടെ സൗന്ദര്യം കടന്നുവരാത്ത,
തര്‍ക്ക- കുതര്‍ക്കങ്ങള്‍ക്കിടയില്‍ എല്ലാവരെയും പോലെ
ചോദിക്കുന്ന,
ചോദിക്കപ്പെടുന്ന
ചോദ്യങ്ങളുടെ പകര്‍ത്തെഴുത്ത്..
അത്ര മാത്രം.
ആത്മാര്‍ത്ഥതയോടെ,

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ ആശങ്കകള്‍ക്ക് അറുതിയില്ലെന്റെ ശ്രദ്ധേയന്‍ :)

Jasy kasiM said...

:)!!

kARNOr(കാര്‍ന്നോര്) said...

അവരുണ്ടാവും സ്വർഗ്ഗത്തിൽ.. നമ്മളും കാണണേ എന്ന് ആഗ്രഹിക്കാം..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഞാനാണ് മകനേ മതപുരോഹിതൻ...!

nikukechery said...

ഞാനാരാന്ന് നിനക്കറിയില്ലെങ്കിൽ
നീ എന്നോട് ചോദിക്ക് ഞാനാരന്ന്
അപ്പോ ഞാനാരാ..? ആ.....

ശ്രീനാഥന്‍ said...

ഇങ്ങ്നെ ഉള്ളിലേക്ക് നോക്കുന്നുണ്ടല്ലോ ഇടയ്ക്കൊക്കെ, ധാരാളം!

വാഴക്കോടന്‍ ‍// vazhakodan said...

ഒടുവില്‍ നിനക്കും തോന്നിത്തുടങ്ങി ......
:):)

shinod said...

the same old unending questions

the man to walk with said...

aaro..............?

Sureshkumar Punjhayil said...

Bakkiyakunna navinumukalil...!

Manoharam, Ashamsakal...!!!

Sreedevi said...

നമ്മളെ അറിയലും നമ്മളായി ജീവിക്കലും ആണ് ഏറ്റവും പാട്..അഭിനയമാണ് എളുപ്പം ..ശീലവും ..

രാജേഷ്‌ ചിത്തിര said...

neeyum....

:)

പാര്‍ത്ഥന്‍ said...

ഞാൻ ഞാനാണെന്നു പറയുമ്പോഴും,
എല്ലാവരും അഭിനയിക്കുകയാണെന്ന കാര്യം മറന്നുപോകുന്നു.

ഫെമിന ഫറൂഖ് said...

ചോദ്യം കൊള്ളാം, വെളിച്ചം തേടുന്നവന്റെ ചോദ്യം.. ഉത്തരം കിട്ടും , തീര്‍ച്ച..

hAnLLaLaTh said...

കമന്റില്ല മോനെ...പകലാ....
:(

M.A Bakar said...

നമസ്ക്കരിക്കുന്നവനും നരകമുണ്ട്‌...
കുതര്‍ക്കികള്‍ക്കും നരകമുണ്ട്‌.
പിന്നെ .....

shajkumar said...

നീ ശരിയ്ക്കും ആരാണ് എന്നെനിക്കറിയാം..വയലില്‍ വന്നവന്‍..വട തിന്നവന്‍..ഇനി വരുവാന്‍ ഞാനും വയലും വടയും അതുപോലെ ..കാത്തിരിക്കുന്നു...പേങ്കി യില്‍ പോകാം..കാട്ടാറില്‍ കുളിക്കാം..കിളിയെ കാണാം..കാട്ടാനെ കണ്ടാല്‍ പേടിയ്ക്ക്മോ?

jayarajmurukkumpuzha said...

njanum neeyum onnu thanne.....

Jyotsna P kadayaprath said...

നീ ആരാണ് എന്നാ ചോദ്യത്തിന്, പേരിനും നിറത്തിനും വര്‍ഗത്തിനും വയസ്സിനും സ്ത്രീ/പുരുഷന്‍ എന്നതിനും ഒക്കെ അപ്പുറം,ഞാന്‍ മനുഷ്യനാണ് എന്ന് പറയണമെങ്കില്‍ ,സ്നേഹം .ദയ,സഹാനുഭൂതി പരസ്പരം മനസ്സിലാക്കല്‍ തുടങ്ങിയ ചില അടിസ്ഥാനയോഗ്യത കൂടിയേ തീരു...അതുള്ളവര്‍ക്ക് ഇതിനു മറുപടി പറയാം... :)...ശ്രീ സുന്ദരരാമസ്വാമിയുടെ "who am I" എന്നാ കവിത ഓര്‍ത്തു പോയി..

Raghunath.O said...

nice

ഇ.എ.സജിം തട്ടത്തുമല said...

മഹാത്മാഗാന്ധിയ്ക്കും കാറൽമാർക്സിനും അടിമത്വം നിർത്തലാക്കിയ ഏബ്രഹാം ലിങ്കനും സ്വർഗ്ഗം കിട്ടുമോ? എന്തിന്, യേശു ക്രിസ്തുവിനു സ്വർഗ്ഗം കിട്ടുമോ? ആവോ ആർക്കറിയാം!

ജയിംസ് സണ്ണി പാറ്റൂര്‍ said...

എല്ലാ അധികാരസ്ഥാനികളും.ലാവ പോലത്തെ
കവിത

മഖ്‌ബൂല്‍ മാറഞ്ചേരി said...

ആരാണ് ഞാന്‍ ?....കത്തുന്ന ചോദ്യമാണ് ...ഉത്തരം ലഭ്യവും ..

ഒരില വെറുതെ said...

അപ്പോ രണ്ടാളും കൂടി നരകത്തിലേക്കു തന്നെ, ല്ലേ.

ഇരുമ്പുഴിയൻ said...
This comment has been removed by the author.
ഇരുമ്പുഴിയൻ said...

ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കുക. ഉത്തരങ്ങളിലേക്ക് എത്തി നോക്കെനെങ്കിലും ശ്രമിക്കുക.
ആശംസകൾ

മഞ്ഞുതുള്ളി (priyadharsini) said...

കൂടപ്പിറപ്പ് ആണെന്ന് പറഞ്ഞു..പിന്നെയും എന്തിനു സംശയം...നന്നായി...

മഞ്ഞുതുള്ളി (priyadharsini) said...

കൂടപ്പിറപ്പ് ആണെന്ന് പറഞ്ഞു..പിന്നെയും എന്തിനു സംശയം...നന്നായി...

ശാന്ത കാവുമ്പായി said...

അറിയില്ലല്ലോ.

niyal chithram said...

dear wow Terra expression .lots like it.

സന്തോഷ്‌ പല്ലശ്ശന said...

കലാപം കവിതയിലൂടെ.....

പി എ അനിഷ് said...

nice

ഷാബു said...

ഷിജു, ചോദ്യങ്ങള്‍ ചോദിക്കല്ലേ? പടവാളുമായി ആളുകള്‍ എത്തും :-) നന്നായിരിക്കുന്നു.

ബെഞ്ചാലി said...

α줒☺7▌ಌxࢮo▐ȫB͸♂▬
is it enough ?

ajith said...

സ്വര്‍ഗം എവിടെ...
നീ എന്തിനാണ് നിന്റെ വേഷം അന്വേഷിക്കുന്നത്?
തന്ന വേഷം നന്നായി അഭിനയിച്ച് രംഗം വിടുക!

kaviurava said...

ഈ രാത്രി
തര്‍ക്കിച്ചു തര്‍ക്കിച്ചു
നീ കൊടുംങ്കാറ്റായും
ഞാന്‍ പ്രളയമായും മാറുമ്പോഴും,
നന്മ നിറഞ്ഞ ഒരുകുടുംബ ജീവിതത്തിനായ്
കവിത തിരയുന്നത് പഴയതോ പുതിയതോ
ഉള്ളതിനെക്കാള്‍ പഴയതോ ഉള്ളതിനേക്കാള്‍
പുതിയതോആയഒരു പ്രത്യയശാസ്ത്രത്തെ
തന്നെയാവാം.kavisodharaa baavukngal

kaviurava said...
This comment has been removed by the author.
ജീ . ആര്‍ . കവിയൂര്‍ said...

ദേഹത്ത് വമിക്കുന്നതിനെ അറിയാതെ
ഈ സ്വരം കേട്ട് മറക്കുന്നവനെ ഉള്ളിലേക്ക്
ഒന്ന് നോക്കു അറിയേണ്ടതറിയും നിഞ്ചയം

കനല്‍ said...

അപ്പം... ഞമ്മള് കേട്ടത് ശരിയാണ്.

അഞ്ച് നേരം നിക്കാരമില്ലാത്തത് പോട്ടെ.

ഓരോരോ ബടക്ക് ചോദ്യം ചോദിച്ചോണ്ട് വരുന്നോ?

അന്റെ ബാപ്പാനെ ഒന്ന് കാണട്ടേ

(ഞാനും അഭിനയിച്ചു)

ഭാനു കളരിക്കല്‍ said...

ചോദ്യങ്ങള്‍ അപകടമാണ്.
കവിത ഇഷ്ടമായി.

മനീഷ് പുതുപ്പാടി said...

ആത്മ ധീരത ഇഷ്ടപ്പെട്ടു..
പച്ച മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ചതാണ്.
കുറ്റിയും പറിച് പോരേണ്ടി വന്നു..
ആശംസകള്‍